പ്രാർഥനദിന സംഗമം
text_fieldsമനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും റബീഉൽ അവ്വൽ ആദ്യ ഞായറാഴ്ച സമസ്തയുടെ എല്ലാ മദ്റസകളിലും സ്ഥാപനങ്ങളിലും നടന്നു വരാറുള്ള പ്രാർഥന ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസയിലും പ്രാർഥനദിന സംഗമം സംഘടിപ്പിച്ചു.സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
സംഗമത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ സ്വദ്ർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര ആമുഖഭാഷണം നടത്തി. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മൗലവി, അബ്ദുൽ മജീദ് ഫൈസി, ഖാസിം മൗലവി, അബ്ദുറഹ്മാൻ മൗലവി, ശഹീർ കാട്ടാമ്പള്ളി, അബ്ദുൽ ഖാദർ മൗലവി, ഫാസിൽ വാഫി, സഈദ് മൗലവി, അബ്ദുൽ ജബ്ബാർ മംഗലാപുരം, ജസീർ വാരം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.