ജാഗ്രത അനിവാര്യമായ കാലം
text_fieldsഇലക്ട്രോണിക് യുഗമാണിത്. ജാഗ്രതയും സൂക്ഷ്മതയും കൂടുതൽ അനിവാര്യമായ കാലം. ഒന്നിനെയും പേടിയില്ലാത്ത ആളുകളുടെ കാലഘട്ടം. പീഡനവും കൊലയും വഞ്ചനയും ആത്മഹത്യയും പെരുകുന്ന കാലം.
ഇതൊക്കെ ഇപ്പോഴത്തെ അവസ്ഥ മാത്രം ആണോ? അല്ല, പണ്ടും ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അത് കൂടിയിരിക്കുകയാണ്. ഒളിഞ്ഞു ചെയ്തിരുന്ന കാര്യങ്ങൾ ഇപ്പോൾ പരസ്യമായി. പണ്ട് പേടിയോടുകൂടി ചെയ്തിരുന്നത് ഇപ്പോൾ എവിടെ വെച്ചും ചെയ്യാമെന്ന ധൈര്യമായി. എന്ത് ചെയ്താലും വലിയ ശിക്ഷ ഇല്ലാത്തതോ രക്ഷിക്കാൻ ആളുകൾ ഉണ്ടാകുമെന്നതോ ആണ് കാരണം. ഇതെല്ലാം നമ്മുടെ കേരളത്തിലാണ് നടക്കുന്നത്. നമ്മുടെ വീട്ടിൽ നടക്കാത്തിടത്തോളം നമ്മൾ അെതല്ലാം വായിക്കുന്നു. ചിലപ്പോൾ പ്രതികരിക്കുന്നു. അല്ലെങ്കിൽ വിട്ടുകളയുന്നു. പേക്ഷ, നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു; ഇത് എപ്പോൾ വേണമെങ്കിലും നമ്മുടെ കുടുംബത്തിലും ഉണ്ടാകാം. കാരണം, നമുക്കുമുണ്ട്
പുതിയ തലമുറകൾ. അവരും വളർന്നു വരുന്നു. കാലഘട്ടത്തിനനുസരിച്ച് നമ്മൾ മാറണമെന്ന് പറയുമ്പോൾ നമ്മുടെ മക്കൾ, പെണ്ണായാലും ആണായാലും, അവർ പോകുന്ന വഴിയേ തെളിക്കണം എന്നാണോ. പണ്ട് പെൺകുട്ടികളോട് (എെൻറ കുട്ടിക്കാലത്ത്) പറയുമായിരുന്നു; 'നീ പെൺകുട്ടിയാണ്, അടങ്ങി ഒതുങ്ങി ഇരിക്ക്. അവൻ ആൺകുട്ടിയാണ്, അവൻ ചെയ്യുന്നത് കണ്ട് നീ തുള്ളണ്ട'.
പക്ഷേ, ഈ ഉപദേശം നമ്മൾ ആൺകുട്ടികളോടും പറയണം; 'എല്ലാത്തിനും അതിര് വേണം. എന്തും ചെയ്യാനുള്ള ലൈസൻസ് നിനക്കില്ല എന്ന്'. സ്നേഹത്തോടെ അവന് ആ പ്രായത്തിൽ മനസ്സിലാകുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കണം. എല്ലാം ഒരുമിച്ച് പറഞ്ഞുകൊടുത്തിട്ടും കാര്യമില്ല. ഞാനടക്കമുള്ള ആൺകുട്ടികളുടെ അമ്മമാർ അവരോട് 'എന്താണ് പെണ്ണ്, അവരുടെ മനസ്സ്, അവരുടെ ശാരീരിക മാറ്റങ്ങൾ' എന്നൊക്കെ പറഞ്ഞുകൊടുക്കണം. അവരെ സ്നേഹിക്കാനും ബഹുമാനിക്കാനും ആൺകുട്ടികളെ പഠിപ്പിക്കണം. അവരോട് അതിരുവിട്ട് ഒരു കാര്യത്തിനും പോകരുതെന്നും അവിടെയാണ് ആണിെൻറ മഹത്വമെന്നും മനസ്സിലാക്കിക്കൊടുക്കണം.
കൗമാരത്തിലേക്ക് കടന്നുകഴിഞ്ഞാൽ പെൺകുട്ടിയെ ആയാലും ആൺകുട്ടിയെ ആയാലും ഉപദേശിക്കൽ എളുപ്പമല്ല. പക്ഷേ, അവരിൽ പോസിറ്റിവ് ചിന്തയും ആത്മവിശ്വാസവുമുണ്ടാക്കാൻ കഴിയണം. വൃത്തികേട് കാണിക്കുന്നവരെ ചോദ്യം ചെയ്യാനുള്ള ധൈര്യവും അവരിലുണ്ടാക്കണം. അതുപോലെ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അവരെ പഠിപ്പിക്കണം. ഒരു ഭാഗത്ത് മതപരമായ പഠനങ്ങളും സ്കൂളിൽ കൗൺസലിങ്ങുമൊക്കെ നടക്കുന്നു. അതേസമയം, മറുവശത്ത് ചീത്ത കാര്യങ്ങൾ കൂടുന്നു. ആരാണ് ഉത്തരവാദി?
ആത്മഹത്യ ചെയ്ത റംസിയും ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച കോവിഡ് രോഗിയായ പെൺകുട്ടിയും ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ച പെൺകുട്ടിയും നമ്മുടെ മുന്നിലുണ്ട്. ഒരു പെണ്ണിനെ ഒറ്റക്ക് കിട്ടുമ്പോൾ, അത് രോഗിയായാലും വയസ്സായ സ്ത്രീ ആയാലും ഇങ്ങനെ ചെയ്യാൻ തോന്നുന്നുണ്ടെങ്കിൽ അതിെൻറ പിന്നിലെ വികാരം എന്താണ്? മാനസിക രോഗമായി തള്ളിക്കളയാൻ പറ്റുമോ ഇതിനെ? മാറുന്ന കാലത്ത് നാം ജാഗ്രത പാലിക്കണമെന്നാണ് ഇൗ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്.
സബീന മുഹമ്മദ് ഷഫീഖ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.