രോഗവ്യാപനം തടയാൻ ജാഗ്രത അനിവാര്യം
text_fieldsമനാമ: കോവിഡ് ബോധവത്കരണത്തിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ബ്രിഗേഡിയര്‍ ഡോ. ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെയും ജാഗ്രത അനിവാര്യമാണ്. മുൻകരുതൽ നടപടികളെക്കുറിച്ചുള്ള അവബോധം ലക്ഷ്യം നേടുന്നതിൽ ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്ത 24,543 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കൂടാതെ സാമൂഹിക അകലം പാലിക്കാത്ത 5768 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 2751 ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
വിവിധ സ്ഥലങ്ങളില്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിെൻറ സഹായത്തോടെ 72,474 ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വിവിധ സ്ഥാപനങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതിന് 363 പരിശീലന പരിപാടികളും സംഘടിപ്പിച്ചു.
ശുചീകരണ പരിപാടിയില്‍ 2159 പേര് പങ്കാളികളായി. റോഡുകളും പൊതു ഇടങ്ങളും ശുചീകരിക്കുന്നതില്‍ 5740 സന്നദ്ധ സേവകര്‍ പങ്കെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ ഗവർണറേറ്റുകളിൽ ബോധവത്കരണ പ്രവർത്തനങ്ങളും പരിശോധനകളും സജീവമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.