സാമ്പത്തിക സംവരണം: ‘പ്രേരണ’ ചർച്ച സംഘടിപ്പിച്ചു
text_fieldsമനാമ: ഇന്ത്യന്‍ പാര്‍ലമെൻറ് ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ പാസാക്കിയ സാമ്പത്തി ക സംവരണ ബില്ലിനെ അടിസ്ഥാനമാക്കി ‘പ്രേരണ’ പൊതുചര്‍ച്ച സംഘടിപ്പിച്ചു. ഗുദൈബിയയിൽ നടന്ന പരിപാടിയിൽ സജി മാർക്കേ ാസ് വിഷയാവതരണം നടത്തി. ചര്‍ച്ചയില്‍ കെ.ടി.നൗഷാദ്, ബദറുദ്ദീന്‍, ഷാഫി, സ്വാതി ജോര്‍ജ്, അനീഷ്, പി.വി.സുരേഷ്, ജിഷ,റിയാസ്, അമന്‍ സുരേഷ്, അഞ്ചന സുരേഷ്, സിനു, ടി.എം.രാജന്‍, ഡിജീഷ് കുമാർ, രഞ്ജന്‍, പങ്കജനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാലങ്ങളായി വിവേചനം നിലനിൽക്കുന്ന സമൂഹത്തിൽ സാമൂഹിക നീതി ഉറപ്പു വരുത്താനാണ് സംവരണമെന്ന് സജി മാർക്കോസ് പറഞ്ഞു. ഇത് ദാരിദ്ര്യ നിർമാർജനത്തിനുള്ള മാർഗമല്ല. അതുകൊണ്ട് തന്നെ സാമ്പത്തിക സംവരണം എന്നത് സംവരണത്തിെൻറ ഉദ്ദേശ ലക്ഷ്യത്തെ നിരാകരിക്കുന്നതാെണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക സംഘടനകളുടെ ബാഹുല്യമുള്ള പ്രവാസലോകത്ത് ഈ വിഷയം ചര്‍ച്ച ചെയ്യാതെ അവഗണിക്കുന്നതിെൻറ കാരണം ചിന്തനീയമാണെന്ന് ‘പ്രേരണ’ പ്രസിഡൻറ് സുരേഷ് പറഞ്ഞു. ഇത് വിവിധയിടങ്ങളിൽ ഇപ്പോഴും സവർണാധിപത്യം നിലനിൽക്കുന്നു എന്നതിെൻറ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംവരണ വിഷയത്തിൽ ദലിത് പാർട്ടികളും ഇടതുപക്ഷവുമടക്കം കാണിക്കുന്ന വഞ്ചന കൂടിയാണ് ബില്‍ പാസായതിലൂടെ വ്യക്തമാകുന്നതെന്നും സാമൂഹിക പിന്നാക്കാവസ്ഥയുള്ളവരുടെ നില മെച്ചപ്പെടുത്തി ആധുനിക സമൂഹമാകാനുള്ള ശ്രമത്തിനായി പോരാടണമെന്നും ചർച്ചയിൽ പെങ്കടുത്തവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.