സി.ആർ ഫീസ് വർധനയുമായി മുേന്നാട്ട് പോകുമെന്ന് മന്ത്രി
text_fieldsമനാമ: വ്യാപാര സമൂഹത്തിൽ നിന്നുള്ള എതിർപ്പുണ്ടെങ്കിലും കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ) ഫീസ് വർധനയുമായി മുേന്നാട്ട് പോകുമെന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അസ്സയാനി വ്യക്തമാക്കി. സെപ്റ്റംബർ 22മുതലാണ് ഫീസ് വർധന നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി നടപടിയെ ന്യായീകരിച്ചത്. ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിൽ മന്ത്രാലയത്തിെൻറ ആസ്ഥാനത്താണ് വാർത്താസമ്മേളനം നടന്നത്. ഫീസ് വർധന രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന വ്യാപാരികളുടെ വാദം അതിശയോക്തി പരമാണെന്ന് മന്ത്രി പറഞ്ഞു. ഫീസ് വർധന നടപ്പാക്കും മുമ്പ് ഇതിനനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കാൻ അവർക്ക് ഒരു വർഷം ലഭിച്ചിരുന്നെന്ന് മന്ത്രി വ്യക്തമാക്കി. ചിലർ ഇതേക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടത്തുന്നത്. വ്യാപാരത്തെ പ്രോത്സാഹിക്കുന്ന സമീപനമാണ് എന്നും മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.
നിക്ഷേപവും വ്യാപാരവും തടസമില്ലാതെ നടക്കുക എന്നതുതന്നെയാണ് മന്ത്രാലയവും ലക്ഷ്യമിടുന്നത്. ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി (ബി.സി.സി.െഎ) ബോർഡ് അംഗങ്ങളെ കണ്ടശേഷമാണ് മന്ത്രി മാധ്യമങ്ങളുമായി സംസാരിച്ചത്. സി.ആർ നിരക്കുവർധന പുനഃപരിശോധിക്കാനുള്ള സർക്കാർ കമ്മീഷെൻറ അധ്യക്ഷനാണ് മന്ത്രി സായിദ് അസ്സയാനി. നിയമപരമായ നടപടികൾ പൂർത്തിയാക്കാതെ മന്ത്രാലയം സ്വന്തം നിലക്കാണ് സി.ആർ നിരക്കുവർധന പ്രഖ്യാപിച്ചതെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.2015 ഡിസംബറിലാണ് ഇതിന് തുടക്കമായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് ഒൗദ്യോഗിക ഗസറ്റിൽ വരികയും ചെയ്തു.കാബിനറ്റ് അംഗീകരിച്ച ശേഷമാണ് ഗസറ്റിൽ വിജ്ഞാപനം ചെയ്തത്. ബഹ്റൈെൻറ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പ്രഖ്യാപിച്ച് ഒരു വർഷം കഴിഞ്ഞശേഷം നിയമം നടപ്പിൽ വരുന്നത്.
അതുകൊണ്ട് തന്നെ ഇത് ഒരിക്കലും പൊടുന്നനെയുള്ള തീരുമാനമാണെന്ന് പറയാനാകില്ല. ഇൗ ഒരുവർഷക്കാലയളവിൽ നിലവിലുള്ള അവസ്ഥയിൽ മതിയായ മാറ്റങ്ങൾ വരുത്താൻ വ്യാപാരരംഗത്തുള്ളവർ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇതര രാജ്യങ്ങളിലെ രീതികൾ പഠനവിധേയമാക്കിയ ശേഷമാണ് പുതിയ പരിഷ്കാരം നടപ്പാക്കിയത്. ഇൗ വർഷത്തെ ആദ്യ പകുതിയിലെ കണക്കനുസരിച്ച് രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ 4.3ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് സാമ്പത്തിക മാന്ദ്യമുള്ള അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.