പ്രിൻസ് ഖലീഫ പ്രജാക്ഷേമ താല്‍പര്യം കാത്തുസൂക്ഷിച്ച ഭരണാധികാരി –എം.എ യൂസുഫലി
text_fieldsമനാമ: എല്ലാകാലത്തും പ്രജാക്ഷേമ താല്‍പര്യം കാത്തുസൂക്ഷിച്ച നേതാവായിരുന്നു അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിന്‍ സല്‍മാന്‍ ആൽ ഖലീഫയെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രിൻസ് ഖലീഫ അനുസ്മരണം ഒാൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹ്‌റൈനെ സാംസ്‌കാരിക, വാണിജ്യ ഉന്നതിയിലെത്തിച്ച അദ്ദേഹം ആര്‍ക്കിടെക്ട് ഓഫ് മോഡേണ്‍ ബഹ്‌റൈന്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് എം.എ. യൂസുഫലി പറഞ്ഞു. 50 വര്‍ഷത്തിലധികം ഭരണത്തിലിരുന്ന അദ്ദേഹം ജനങ്ങളോടും പ്രവാസികളോടും എന്നും സ്‌നേഹവും സാഹോദര്യവും പ്രകടിപ്പിക്കാറുണ്ടായിരുന്നു. പ്രവാസികളെ, വിശിഷ്യാ മലയാളികളെ ഏറെ ആത്മബന്ധത്തോടെയാണ് അദ്ദേഹം സമീപിച്ചിരുന്നത്. അദ്ദേഹത്തോട് ഇടപഴകാന്‍ ലഭിച്ച പല സന്ദര്‍ഭങ്ങളില്‍നിന്ന് ഇക്കാര്യം അടുത്തറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തില്‍ മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറിയും പാര്ലമെേൻററിയനുമായ പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.ബഹ്‌റൈനിലെ പ്രവാസികളെ സ്വന്തം രാജ്യത്തെ പൗരന്മാരെ പോലെ കണ്ട് പരിപാലിച്ച ഭരണാധികാരിയാണ് ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആൽ ഖലീഫയെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ മലയാളികളോടും പ്രവാസികളോടും കാണിക്കുന്ന സ്‌നേഹവും വാത്സല്യവും എല്ലാകാലത്തും എടുത്തുപറയേണ്ടതാണ്. അതിന് നൂറ്റാണ്ടുകളുടെ ചരിത്രവും വ്യക്തമായ ചരിത്രപശ്ചാത്തലവുമുണ്ട്. ഇത് പിന്തുടര്‍ന്ന് നമ്മോട് ഏറെ സ്‌നേഹവും ആദരവും കാണിച്ച മഹാവ്യക്തിത്വമായിരുന്നു ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആൽ ഖലീഫയെന്നും അദ്ദേഹം പറഞ്ഞു.
അല്‍ നൂര്‍ ഇൻറര്‍നാഷനല്‍ സ്‌കൂള്‍ എം.ഡിയും ചെയര്‍മാനുമായ അലി കെ. ഹസ്സന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ എന്ന കൊച്ചു രാജ്യത്തെ വികസനത്തിെൻറ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആൽ ഖലീഫയെന്ന് അദ്ദേഹം അനുസ്മരിച്ചു. ധീരനായ ഭരണാധികാരിയായിരുന്ന അദ്ദേഹം ഭാവനാസമ്പന്നമായ കാഴ്ചപ്പാടിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. ലോകത്തിന് മുന്നില്‍ ബഹ്‌റൈന് ആദരവും അഗീകാരവും നേടിയെടുക്കാന്‍ അദ്ദേഹത്തിെൻറ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്നും അലി കെ. ഹസ്സന്‍ പറഞ്ഞു.
സാമൂഹിക സാംസ്‌കാരിക നേതാക്കളായ ഫക്‌റുദ്ദീന്‍ തങ്ങള്‍, സോമന്‍ ബേബി, അരുള്‍ ദാസ്, പ്രിന്‍സ് നടരാജന്‍, പി.വി രാധാകൃഷ്ണ പിള്ള, ഡോ. പി.വി ചെറിയാന്‍, ബിനു കുന്നന്താനം, എസ്.വി ജലീല്‍, അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്‍ സ്വാഗതവും ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം നന്ദിയും പറഞ്ഞു. ഹാഫിള് ശറഫുദ്ദീൻ മൗലവി ഖിറാഅത്ത് നിര്‍വഹിച്ചു.
കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ.പി മുസ്തഫ, ശാഫി പാറക്കട്ട, ഗഫൂര്‍ കയ്പമംഗലം, ശംസുദ്ദീൻ വെള്ളികുളങ്ങര, എ.പി ഫൈസല്‍ വില്യാപ്പള്ളി, എം.എ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.വി മന്‍സൂര്‍ സൂം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.