സ്വകാര്യ ടെക്നിക്കൽ സെൻറർ : വാഹനപരിശോധനയിൽ300 ശതമാനം വർധന
text_fieldsമനാമ: സ്വകാര്യ ടെക്നിക്കൽ സെൻററുകളിൽ വാഹന പരിശോധന നടത്തിയവരുടെ എണ്ണം ഇൗ വർഷം 10 മാസത്തിനുള്ളിൽ 300 ശതമാനം വർധിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറിലെ ലൈസൻസിങ് അഫയേഴ്സ് ഡയറക്ടർ കേണൽ മുഹമ്മദ് മഹ്മൂദ് പറഞ്ഞു. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 98 ശതമാനം വാഹനങ്ങളും സാങ്കേതിക പരിശോധനയിൽ വിജയിച്ചു. ലൈറ്റ്, ഹെവി വാഹനങ്ങൾക്കായി വിവിധ ഗവർണറേറ്റുകളിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കാനുള്ള പുതിയ അപേക്ഷകൾ ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ് പരിശോധിച്ചുവരുകയാണ്. വാഹന ഉടമകൾക്ക് കൂടുതൽ സൗകര്യപ്രദമായി വാഹന സാേങ്കതിക പരിശോധന നടത്താൻ സാഹചര്യമൊരുക്കുന്നതിനാണ് സ്വകാര്യ മേഖലയെയും ഇൗ രംഗത്തേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. നേരേത്ത ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറിനെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയാണുണ്ടായിരുന്നത്. ട്രാഫിക് ജനറൽ ഡയറക്ടറേറ്റിെൻറ മേൽനോട്ടത്തിലാണ് സ്വകാര്യ പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും ഒരേ തരത്തിലുള്ള സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.