ക്വിസ് മത്സര വിജയികൾക്ക് സമ്മാന വിതരണം
text_fieldsമനാമ: ദിശ സെന്റർ നടത്തിയ ‘ഇസ്ലാമും മാനവികതയും’ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സഈദ് റമദാൻ നദ്വി മുഖ്യപ്രഭാഷണം നടത്തി. പരസ്പരമുള്ള സൗഹൃദവും സ്നേഹവും കൂടുതൽ ഊട്ടിയുറപ്പിക്കേണ്ട സന്ദർഭത്തിലൂടെയാണ് മാനവരാശി കടന്നുപോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലതിന്റെയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പും ചിദ്രതയും ചിലർ ബോധപൂർവം വളർത്തിക്കൊണ്ടിരിക്കുന്നു.
ഇതിനെ മാനവികതകൊണ്ട് നേരിടാൻ കഴിയണം. നുണകളും വെറുപ്പും പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും സാധിക്കണം. മതങ്ങളും പ്രവാചകന്മാരും പഠിപ്പിക്കുന്നത് എല്ലാവരെയും ചേർത്തുപിടിക്കാനും ഒരുമിച്ചുനിൽക്കുവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗീത സി. മേനോൻ, ലത രാജൻ, വിനീത ഡേവിഡ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സഈദ് റമദാൻ, അബ്ബാസ് മലയിൽ, സഈദ റഫീഖ് എന്നിവർ വിതരണം ചെയ്തു. പരിപാടിയിൽ ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. സമീറ നൗഷാദ് സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു. നജ്ദ റഫീഖ് പ്രാർഥന ഗാനവും ഷാരോൺ കവിതയും ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.