പ്രൊഫ. ഗോപിനാഥ് മുതുകാടിന് നിയാർക്ക് ഗ്ലോബൽ അവാർഡ് സമ്മാനിച്ചു
text_fieldsമനാമ: നെസ്റ്റ് ഇൻറർനാഷണൽ അക്കാഡമി ആൻഡ് റിസർച്ച്സെൻറർ (നിയാർക്ക്) ഗ്ലോബൽ അവാർഡ് പ്രൊഫ. ഗോപിനാഥ് മുതുകാടി ന് സമ്മാനിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. അവാർഡ് മുതുകാടിന് ൈശഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ കൈമാറി. എക്സലസ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ .കെ.കെ.ഫാറൂഖിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം സ്വാഗതം പറഞ്ഞു.
ട്രഷറർ അസീൽ അബ്ദുൾറഹ്മാൻ നന്ദി രേഖപ്പെടുത്തി. നിയാർക്ക് രക്ഷാധികാരി ഡോ.പി.വി. ചെറിയാൻ, കേരളീയ സമാജം ആക്ടിങ് പ്രസിഡൻറ് പി.എൻ. മോഹൻരാജ്, ജനറൽ സെക്രട്ടറി എം.പി. രഘു, നിയാർക്ക് ഡയറക്ടർ ടി. കെ. യൂനുസ്, ഇന്ത്യൻ അക്കാഡമി എം.ഡി. എലമുരുകൻ , നിയാർക്ക് യു.എ.ഇ, കൊയിലാണ്ടി ചാപ്റ്ററുകളുടെ പ്രതിനിധികളായ അബ്‍ദുൾ കാദർ, പി. ഉസൈർ, നിയാർക്ക് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ടി.പി. നൗഷാദ്, പ്രോഗ്രാം വൈസ് ചെയർമാൻ സുജിത് എം.പിള്ള, ജനറൽ കൺവീനർ ഹനീഫ് കടലൂർ, ജോയിൻറ് കൺവീനർ മനോജ് മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹംസ കെ.ഹമദ്, ഇല്യാസ് കൈനോത്ത്, ജബ്ബാർ കുട്ടീസ്, ജൈസൽ അഹ്‌മദ്, ഒമർ മുക്താർ എന്നിവർ സംബന്ധിച്ചു. തുടർന്ന് പ്രൊഫ: ഗോപിനാഥ് മുതുകാടിെൻറ ‘എംക്യൂബ്’ എന്ന പ്രചോദനാൽമക ജാലവിദ്യ പരിപാടി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.