Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദ്യാഭ്യാസ മേഖലയി​ലെ...

വിദ്യാഭ്യാസ മേഖലയി​ലെ മു​ന്നേറ്റം: രാജ്യത്തിന്​ കരുത്ത്​ പകരുമെന്ന്​ മന്ത്രിസഭ

text_fields
bookmark_border
വിദ്യാഭ്യാസ മേഖലയി​ലെ മു​ന്നേറ്റം: രാജ്യത്തിന്​ കരുത്ത്​ പകരുമെന്ന്​ മന്ത്രിസഭ
cancel
camera_alt

മ​ന്ത്രി​സ​ഭ യോ​ഗം



മ​നാ​മ: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മു​ന്നേ​റ്റം രാ​ജ്യ​ത്തി​ന്​ ക​രു​ത്തും ശ​ക്​​തി​യും പ​ക​രു​മെ​ന്ന്​ മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. അ​ന്താ​രാ​ഷ്​​ട്ര വി​ദ്യാ​ഭ്യാ​സ ദി​നാ​ച​ര​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന മു​ഴു​വ​നാ​ളു​ക​ൾ​ക്കും കാ​ബി​ന​റ്റ്​ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ന്ന​താ​യി വി​ല​യി​രു​ത്തി.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ന​ട​ന്ന സ​ന​ദ്​ ദാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ മി​ക​ച്ച പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ​തും നേ​ട്ട​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വും പ്രാ​പ്​​തി​യു​മു​ള്ള ത​ല​മു​റ രാ​ജ്യ​ത്തി​ന്​ മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്ന്​ കാ​ബി​ന​റ്റ്​ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ബ​ഹ്​​റൈ​നി​ലും പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്​ ആ​ശാ​വ​ഹ​മാ​ണെ​ന്നും കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി. ബി​രു​ദ​മേ​റ്റു​വാ​ങ്ങി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്​​തു. കു​വൈ​ത്തി​ലെ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണം കാ​ബി​ന​റ്റ്​ സ്വാ​ഗ​തം ചെ​യ്​​തു. ശൈ​ഖ്​ ഡോ. ​മു​ഹു​മ്മ​ദ്​ സ​ബാ​ഹ്​ അ​സ്സാ​ലി​ഹം അ​സ്സ​ബാ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഗ​വ​ൺ​മെ​ന്‍റി​ന്​ രാ​ജ്യ​ത്തെ കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്കും വ​ള​ർ​ച്ച​യി​ലേ​ക്കും ന​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ചു. വ​ഞ്ച​ന ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഈ​ജി​പ്​​ത്​ വ്യാ​പാ​ര, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​വും ബ​ഹ്​​റൈ​നും ത​മ്മി​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. യു​വ​ജ​ന മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​ൻ ബ​ഹ്​​റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​നു​ള്ള നി​ർ​​ദേ​ശ​ത്തി​ന്​ അം​ഗീ​കാ​ര​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamacabinet
News Summary - Progress in the field of education: The cabinet will strengthen the country
Next Story