സുസ്ഥിര വികസന പദ്ധതികൾ അനിവാര്യം –കിരീടാവകാശി
text_fieldsമനാമ: ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെൻറ് ബോർഡ് (ഇ.ഡി.ബി) യോഗം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ഇ.ഡി.ബി അധ്യക്ഷനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ബഹ്റൈൻ ബെയിലെ ആസ്ഥാനത്ത് നടന്നു. രാജ്യത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും സുസ്ഥിര സാമ്പത്തിക വികസന പദ്ധതികൾ ആവശ്യമാണെന്ന് കിരീടാവകാശി പറഞ്ഞു. രാജ്യത്തിെൻറ മത്സരാത്മകത വർധിപ്പിക്കുകയും വേണം. വികസന പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. ആേഗാളതലത്തിലുള്ള മാറ്റങ്ങൾക്കനുസരിച്ച് സമ്പദ്ഘടനയിൽ മാറ്റങ്ങളുണ്ടാകണം.
രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ വികസന സങ്കൽപങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക, വികസന കാര്യങ്ങൾ സംബന്ധിച്ച് ഇ.ഡി.ബി ചീഫ് എക്സിക്യൂട്ടിവ് ഖാലിദ് അൽ റുമൈഹി അവതരണം നടത്തി. ഇതിൽ കഴിഞ്ഞ വർഷത്തെ വിവിധ നേട്ടങ്ങൾ അടയാളപ്പെടുത്തി. രാജ്യത്ത് ഇൗ കാലയളവിൽ 124 ദശലക്ഷം ദിനാറിലധികം നേരിട്ടുള്ള നിക്ഷേപങ്ങൾ വന്നിട്ടുണ്ട്. 53 പുതിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ ബഹ്റൈനിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതുവഴി 2300 പേർക്ക് തൊഴിൽ ലഭിക്കും.രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ പുേരാഗതിയിലേക്ക് നീങ്ങുന്നതിെൻറ ലക്ഷമാണിത്.സ്വകാര്യമേഖലയുമായി മികച്ച സഹകരണമാണ് നിലനിൽക്കുന്നത്. എണ്ണയിതര മേഖലക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ദേശീയ മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 80 ശതമാനവും ഇൗ മേഖലയിൽ നിന്നാണ്. 2001ൽ ഇ.ഡി.ബി സ്ഥാപിതമായതുമുതൽ തുടർച്ചയായി 7.5ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.