വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കും -ഐ.എസ്.പി.എഫ്
text_fieldsമനാമ: വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്നും, രക്ഷിതാക്കൾക്കും സമൂഹത്തിനും ഇത് പരിശോധിക്കാൻ പുതിയ വിവരാവകാശ സംവിധാനം കൊണ്ടുവരുമെന്നും, ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം(ഐ.എസ്.പി.എഫ്).
ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് ഐ.എസ്.പി.എഫ് പാനലിനെ തെരഞ്ഞെടുക്കാൻ എല്ലാ രക്ഷിതാക്കളും ഈ അവസരം വിനിയോഗിക്കണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കാലഘട്ടത്തിന് അനുസരിച്ചു സ്കൂൾ ഭരണഘടന പരിഷ്കരിക്കാൻ മുൻകൈയെടുക്കും. വിദ്യാർത്ഥികൾക്ക് രുചികരവും പോഷക സമ്പുഷ്ടവുമായ വിഭവങ്ങൾ ഉൾപ്പെടുത്തി ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ കഫെ കാന്റീനുകൾ ആരംഭിക്കും. കുട്ടികൾ എന്താണ് കഴിക്കുന്നത് എന്ന് രക്ഷിതാക്കൾക്ക് മുൻകൂട്ടി അറിയാൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംവിധാനം ഏർപ്പെടുത്തും. സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ പുതുക്കിയ ശുചിമുറികൾ തയാറാക്കും.
പെൺകുട്ടികൾക്ക് സഹായകരമായ സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സ്കോപ്പ് ഓഫ് ഓഡിറ്റിൽ വേണ്ട മാറ്റങ്ങൾ വരുത്തി യഥാർഥ മാനേജ്മെന്റ് ഓഡിറ്റ് നടപ്പിൽ വരുത്തും, അധ്യാപകരെ അവരുടെ തൊഴിലിന് ചേരാത്ത തരത്തിൽ ജോലികൾ ചെയ്യിക്കില്ല, പുതിയ സ്റ്റാഫ് റൂമുകളും ശീതളപാനീയ വെൻഡിങ് മെഷീനുകളും സ്ഥാപിക്കും, വിദ്യാർത്ഥികൾക്ക് ഭാഷാപ്രാവീണ്യം വർധിപ്പിക്കുന്നതിനു സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും ആശയവിനിമയത്തിന് സഹായകമായ ടോസ്റ്റ് മാസ്റ്റേഴ്സ് (Gavel) ക്ലബ്ബുകൾ രൂപവത്കരിക്കും, കോവിഡ് കാലത്തു പിരിച്ച എന്നാൽ ഉപയോഗിച്ചിട്ടില്ലാത്ത സേവനത്തിന് ഈടാക്കിയ ഫീസുകൾ വരും വർഷങ്ങളിൽ തവണകളായി പുതുതായി അടക്കാനുള്ള ഫീസിൽ അഡ്ജസ്റ്റ് ചെയ്യും തുടങ്ങിയ വാഗ്ദാനങ്ങളും ഐ.എസ്.പി.എഫ് മുന്നോട്ടുവെച്ചു.
ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ, സ്ഥാനാർഥികളായ ജയ്ഫെർ മൈദാനി, വാണി ചന്ദ്രൻ ,ഷെറിൻ, ഡേവിഡ് തുടങ്ങിയവരും മറ്റു നേതാക്കളായ ദീപക് മേനോൻ, ചന്ദ്രബോസ്, പ്രവീഷ്, ജയശങ്കർ, അനിൽ ഐസക്, സുനിത, സുന്ദർ, നിബു, ലിൻസൺ, സോയ് പോൾ, സാജിത് റിതിൻ തിലക് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.