പ്രവാചക അധിക്ഷേപം: ശൂറ കൗൺസിൽ അപലപിച്ചു
text_fieldsമനാമ: ഇന്ത്യയിലെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ പ്രവാചക അധിക്ഷേപത്തെ ശൂറ കൗൺസിൽ അപലപിച്ചു. ഇസ്ലാമിക ലോകം ആദരിക്കുന്ന വ്യക്തിത്വത്തെ കടന്നാക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയാത്തതാണ്.
മതസ്പർധയും പരസ്പരം വെറുപ്പും സൃഷ്ടിക്കാനേ ഇത്തരം പ്രസ്താവനകളിലൂടെ സാധിക്കുകയുള്ളൂ. മതങ്ങളെയും പ്രവാചകൻമാരെയും ആദരിക്കാനും ബഹുമാനിക്കാനുമാണ് ശ്രമിക്കേണ്ടത്.
ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിയുടെ ഭാഗത്തുനിന്നുമുള്ള പ്രസ്താവന മുസ്ലിംകളെ വേദനിപ്പിക്കുന്നതാണ്.വെറുപ്പിനും വംശീയതക്കുമെതിരെ നിലകൊള്ളാനും വിവിധ മതങ്ങളെയും ആശയങ്ങളെയും ബഹുമാനിക്കാനും പരസ്പര സഹകരണവും സഹവർത്തിത്വവും ശക്തിപ്പെടുത്താനും ശ്രമമുണ്ടാവണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യൻ ഭരണകൂടം ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നതായും പ്രസ്താവനയിൽ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.