മനുഷ്യാവകാശ സംരക്ഷണം; അറബ് മനുഷ്യാവകാശ ചെയർമാനുമായി എൻ.ഐ.എച്ച്.ആർ സംഘം കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: അറബ് പാർലമെന്റ് സ്പീക്കറും അറബ് ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എ.ഒ.എച്ച്.ആർ) ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ അദേൽ ബിൻ അബ്ദുൽറഹ്മാൻ അൽ അസൂമി, ബഹ്റൈനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻറൈറ്റ്സ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. അഹ്മദ് സബാഹ് അൽ സലൂം എം.പിയുടെയും റൗദ അൽ അറാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.
എൻ.ഐ.എച്ച്.ആർ സംഘത്തിന്റെ ഈജിപ്ത് സന്ദർശനത്തിന്റെ ഭാഗമായികൈറോയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അറബ് പാർലമെന്റ്, എ.ഒ.എച്ച്.ആർ, എൻ.ഐ.എച്ച്.ആർ എന്നിവ തമ്മിലുള്ള സഹകരണം യോഗം ചർച്ച ചെയ്തു.
മനുഷ്യാവകാശ സംരക്ഷണത്തിൽ രാജ്യത്തിനുള്ള പ്രതിബദ്ധത സ്പീക്കർ എടുത്തുപറഞ്ഞു, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിരന്തര ശ്രമങ്ങളാണ് ഇതിന് കാരണം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇക്കാര്യങ്ങളിൽ ഊന്നൽ നൽകി പ്രവർത്തിക്കുന്നു.
അനുഭവങ്ങളിൽനിന്ന് പ്രയോജനം നേടേണ്ടതിന്റെ പ്രാധാന്യം എ.ഒ.എച്ച്.ആർ ചെയർമാൻ ഊന്നിപ്പറഞ്ഞു. അറബ് മൂല്യങ്ങൾക്ക് അനുസൃതമായി മനുഷ്യാവകാശ സംരക്ഷണം സംബന്ധിച്ച വിജ്ഞാനവും അനുഭവങ്ങളും കൈമാറ്റം ചെയ്യണം. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ യോഗത്തിന്റെ ഭാഗമായി എ.ഒ.എച്ച്.ആർ സമ്മേളനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.