Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘പ്രോ​ട്ടീ​ൻ സ​മ്മ​ർ...

‘പ്രോ​ട്ടീ​ൻ സ​മ്മ​ർ ഫി​യ​സ്റ്റ’ സ​മ്മ​ർ ക്യാ​മ്പ് 21 മു​ത​ൽ

text_fields
bookmark_border
bahrain news
cancel
camera_alt

‘പ്രോ​ട്ടീ​ൻ സ​മ്മ​ർ ഫി​യ​സ്റ്റ’ സ​മ്മ​ർ ക്യാ​മ്പ് സം​ബ​ന്ധി​ച്ച് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​വ​ധി​ക്കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് ജൂ​ലൈ 21 മു​ത​ൽ ആ​ഗ​സ്റ്റ് 16 വ​രെ മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ​യാ​ണ് ക്യാ​മ്പ്‌ ന​ട​ക്കു​ന്ന​ത്. ഏ​ഴു മു​ത​ൽ 15 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വ്യ​ക്തി​ത്വ വി​ക​സ​നം, നേ​തൃ​പാ​ട​വം, ലൈ​ഫ് സ്കി​ൽ​സ്, ആ​ർ​ട്സ്, സ്പോ​ർ​ട്സ്, ഫ​സ്റ്റ് എ​യ്ഡ്, ട്രോ​മാ കെ​യ​ർ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഫ്യൂ​ച​ർ വേ​ൾ​ഡ്, എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ് തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ട്രെ​യ്നി​ങ് സെ​ഷ​നു​ക​ൾ ന​ട​ക്കും. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ശി​ൽ​പ​ശാ​ല​ക​ൾ, ആ​ർ​ട്സ് ഫെ​സ്റ്റ്, സ്പോ​ർ​ട്സ് മീ​റ്റ്, ഗെ​യിം​സ്, പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, മ​ത്സ​ര​ങ്ങ​ൾ, മി​നി എ​ക്സ്പോ ടാ​ല​ന്റ് ടെ​സ്റ്റ്, ഫാ​മി​ലി മീ​റ്റ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക സെ​ഷ​നു​ക​ളു​ണ്ടാ​യി​രി​ക്കും.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​ക​രാ​യ ന​ബീ​ൽ മു​ഹ​മ്മ​ദ്, യ​ഹ്‌​യ മു​ബാ​റ​ക് എ​ന്നി​വ​രാ​ണ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജൂ​ലൈ 20ന് ​രാ​ത്രി 7 മ​ണി​ക്ക്‌ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ കെ.​എം.​സി.​സി സ്റ്റേ​റ്റ് നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള ഓ​റി​യ​ന്റേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മ്മ​ർ ക്യാ​മ്പി​നു കു​ട്ടി​ക​ളെ ര​ജി​സ്റ്റ​ർ​ചെ​യ്യാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന ര​ക്ഷി​താ​ക്ക​ൾ 33674020, 33165242, 36061310 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. കെ.​എം.​സി.​സി സം​സ്ഥാ​ന ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ജി​ല്ല പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ താ​നൂ​ർ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​കെ. റി​യാ​സ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി, മു​ജീ​ബ് ആ​ഡ്വ​വെ​ൽ, നൗ​ഷാ​ദ് മു​നീ​ർ, കെ.​ആ​ർ. ശി​ഹാ​ബ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer campProtein Summer Fiesta
News Summary - 'Protein Summer Fiesta' Summer Camp from 21
Next Story