എമ്പുരാൻ സിനിമക്കെതിരെയുള്ള സംഘ്പരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി -ബഹ്റൈൻ പ്രതിഭ
text_fieldsമനാമ: സിനിമ എന്നത് ഒരു കൂട്ടം കലാകാരന്മാരുടെ സൃഷ്ടിയാണ്. സമൂഹ മാധ്യമങ്ങളിലൂടെയും, മറ്റു ദൃശ്യ, വാർത്ത മാധ്യമങ്ങളിലൂടെയും കലയെ അപമാനിച്ചും, ഭീഷണിപ്പെടുത്തിയും മികച്ച ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് തിരുത്തിക്കാനുള്ള സംഘ്പരിവാർ നേതൃത്വത്തിന്റെ ശ്രമത്തിലൂടെ എമ്പുരാൻ സിനിമ അവരെ എത്രത്തോളം അലോസരപ്പെടുത്തുന്നുവെന്നതിനുള്ള തെളിവാണ് സിനിമക്കെതിരെയുള്ള സംഘ്പരിവാർ ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്. കലാകാരനെയും, സൃഷ്ടിപരമായ കലയെയും നശിപ്പിക്കാനുള്ള ശ്രമത്തിലൂടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് ഹിന്ദുത്വ വർഗീയ ശക്തികൾ നടത്തുന്നത്.
ഇന്ത്യയെ ലോക ജനതക്ക് മുന്നിൽ നാണംകെടുത്തിയ ഗുജറാത്ത് വംശഹത്യയെ കലാകാരന്റെ ഭാവനയിലൂടെ സിനിമയിൽ പുനരാവിഷ്കരിച്ചതാണ് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളെപോലും സിനിമക്കെതിരെ പരസ്യമായ ഭീഷണി ഉയർത്തുന്നതിന് പ്രേരിപ്പിച്ചതെന്നും, തൽഫലമായി സിനിമയിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യാൻ എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർ ഭീഷണികൾക്ക് വഴങ്ങി നിർബന്ധിതമായിരിക്കുകയാണെന്നും, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സംഘ്പരിവാർ ശക്തികളുടെ ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപിക്കാൻ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.