‘ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുഹൂർത്തം’
text_fields77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ഊഷ്മളമായ ആശംസകൾ നേരുകയാണ്. ലോകത്തിലെ മുൻനിര സമ്പദ്‌വ്യവസ്ഥകളിലൊന്നായി നമ്മുടെ രാജ്യം വളർന്നിരിക്കുന്നു എന്നത് ഏതൊരു ഇന്ത്യക്കാരനേയും സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.
ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ നേട്ടമാണ് നമ്മുടെ രാജ്യം കൈവരിച്ചത്. രാജ്യത്തിന്റെ സർവതോമുഖമായ വളർച്ചയുടെ തിളങ്ങുന്ന അധ്യായമായി ഇത് നിലകൊള്ളുന്നു. ഈ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് ഓരോ ഇന്ത്യക്കാരനും തന്റേതായ സംഭാവന നൽകിയിട്ടുണ്ട്.
യുവപ്രതിഭകളുടേയും പരിചയസമ്പന്നരായ നേതാക്കളുടേയും നേതൃത്വത്തിൻ കീഴിൽ രാജ്യം ഇനിയും വളർച്ചയുടെ അടുത്ത പടവുകളിലേക്ക് മുന്നേറുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇപ്പോൾ തന്നെ ശ്രദ്ധേയമായ നേട്ടം ദൃശ്യമായ, നിരവധി പുതിയ മേഖലകളിൽ അടുത്ത ഘട്ടത്തിൽ നാം കുതിച്ചുചാട്ടം തന്നെ നടത്തുമെന്ന ശുഭാപ്തി വിശ്വാസമെനിക്കുണ്ട്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സന്തോഷകരമായ ഈ അവസരത്തിൽ, അവിശ്വസനീയമായ വളർച്ചയുടെ ഈ യാത്രയിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം. അതിനോടൊപ്പം അവസരങ്ങൾ നിറഞ്ഞ ഭാവിയെ നമുക്ക് ഇരുകൈകളും നീട്ടി വരവേൽക്കാം.ജയ് ഹിന്ദ് - അദീബ് അഹമ്മദ്, എം.ഡി, ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.