തദ്ദേശീയ ഉൽപന്നങ്ങളുമായി ലുലുവിൽ 'പ്രൗഡ്ലി ഫ്രം ഖത്തർ'
text_fieldsദോഹ: തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിെൻറ ഭാഗമായി ലുലു ഹൈപർമാർക്കറ്റിൽ ഖത്തർ പ്രമോഷൻ ഫെസ്റ്റിന് തുടക്കമായി. 'പ്രൗഡ്ലി ഫ്രം ഖത്തർ' എന്ന പേരിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക മന്ത്രാലയവുമായി സഹകരിച്ചാണ് പ്രത്യേക വിൽപന പ്രമോഷന് തുടക്കം കുറിച്ചത്. ലുലു ഹൈപർമാർക്കറ്റിെൻറ അബുസിദ്ര മാളിൽ നടന്ന ചടങ്ങിൽ കാർഷിക വിഭാഗം ഗൈഡൻസ് ആൻഡ് അഗ്രികൾചറൽ സർവിസ് മേധാവി അഹമ്മദ് സലിം അൽ യാതി, മുനിസിപ്പൽ കൗൺസിൽ അംഗം മുബാറക് ഫെരീഷ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയം ഉപദേഷ്ടാവ് ഡോ. മുഹമ്മദ് അവസാൻ അൽ സെർ, ലുലു ഗ്രൂപ് ഡയറക്ടർ ഡോ.മുഹമ്മദ് അൽതാഫ്, സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത വ്യക്തികൾ, ലുലു ഗ്രൂപ് മാനേജ്മെൻറ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിവിധ ഫാമുകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കാളികളായി.
ഖത്തറിലെ വിവിധ ഫാമുകളിൽനിന്നും വിളവെടുത്ത പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ന്യായമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് പ്രൗഡ്ലി ഫ്രം ഖത്തർ പ്രമോഷൻ ഫെസ്റ്റ്. ഇതിനു പുറമെ, ഭക്ഷ്യ-ഭക്ഷ്യേതര വിഭാഗങ്ങളിലെ വിവിധ ഖത്തർ ഉൽപന്നങ്ങളും ഫെസ്റ്റിൽ വിൽപനക്കായി അണിനിരത്തും. ബലദ്ന, ഡാൻഡി, ഗദീർ, അൽ മഹ, ക്യൂ ബേക്, അത്ബ, റവ, ക്യൂ.എഫ്.എം, റയ്യാൻ, ഖത്തർ, പഫ്ഖി, പേൾ, േഫ്ലാറ, ഗൗർമെറ്റ്, ജെറി സ്മിത് തുടങ്ങി മുപ്പതിലേറെ ഖത്തർ ബ്രാൻഡുകളും വിൽപനക്കുണ്ട്.
ഖത്തർ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താൻ ഫെസ്റ്റിവൽ സഹായിക്കുമെന്ന് അഹമ്മദ് സലിം അൽ യാഫി പറഞ്ഞു. '2016ലാണ് ശുദ്ധമായ പച്ചക്കറികളുടെയും പഴങ്ങളുടെയും ഉൽപാദനത്തിനായി ഖത്തർ ഫാം, പ്രീമിയർ ഖത്തരി വെജിറ്റബ്ൾ പദ്ധതിയിൽ ഫാമുകൾ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ എട്ട് ഫാമുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ പദ്ധതിയുടെ ഭാഗമായി 250ലേറെ ഫാമുകളായി ഉയർന്നു. നിലവിൽ ഖത്തർ ഫാം പ്രോഗ്രാം വഴി 20,000 ടൺ വിൽപന നടന്നു. പ്രീമിയർ ഖത്തരി വെജിറ്റബ്ൾസ് വഴി 5000 ടൺ വിൽപനയും നടന്നു. ' -അഹമ്മദ് സലിം പറഞ്ഞു. ഫാം ഉടമകൾക്ക് പിന്തുണ നൽകുകയും അതോടൊപ്പം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചതും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാകുകയുമാണ് മന്ത്രാലയത്തിെൻറ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.