‘ഹജ്ജിന്റെ സന്ദേശം’ പൊതുപ്രഭാഷണം സംഘടിപ്പിച്ചു
text_fieldsമനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ജിദ് ഹഫ്സ് യൂനിറ്റ് ‘ഹജ്ജിന്റെ സന്ദേശം’ എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. ഇബ്നു ഹൈതം സ്കൂളിൽ നടന്ന പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാൻ നദ്വി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമിലെ മറ്റ് ആരാധനകളെ അപേക്ഷിച്ച് കൂടുതല്‍ ശാരീരികാധ്വാനം ആവശ്യമായ ആരാധനയാണ് ഹജ്ജ് കർമമെന്ന് അദ്ദേഹം പറഞ്ഞു.
ഹജ്ജ് കർമത്തില്‍ ശാരീരികാധ്വാനം, ധനവ്യയം, മാനസികമായ സമര്‍പ്പണം എന്നീ മൂന്നു കാര്യങ്ങളുമാണ് വിശ്വാസികളിൽനിന്ന് ദൈവം ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് മറ്റ് ആരാധനകള്ക്കൊന്നും ലഭിക്കാത്ത മഹത്തായ പ്രതിഫലങ്ങളും നേട്ടങ്ങളും ഹജ്ജ് കര്‍മത്തിനു ലഭിക്കുമെന്ന് പ്രമാണങ്ങൾ പറയുന്നത്.
ലോകത്തുള്ള മനുഷ്യർ ഒന്നടങ്കം ഒരു വ്യത്യാസമോ വിവേചനമോ ഇല്ലാതെ ഒരേ ലക്ഷ്യത്തിനായി ഒരുമിക്കുന്ന സന്ദർഭം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഷീർ കാവിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇ.കെ. സലീം നന്ദി പറഞ്ഞു. മലർവാടി കൂട്ടുകാർക്കുവേണ്ടി നടത്തിയ വിവിധ കലാപരിപാടികൾ, റമദാനിലെ പ്രാർഥനാ മത്സരം എന്നിവയിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.