മർകസ് കലണ്ടർ പ്രകാശനം ചെയ്തു
text_fieldsമർകസുസഖാഫത്തി സുന്നിയ്യയുടെ 2022ലെ കലണ്ടർ മജീദ് വെളിയങ്കോടിന് നൽകി മർകസ് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ വി.പി.കെ. അബൂബക്കർ ഹാജി പ്രകാശനം ചെയ്യുന്നു
മനാമ: പ്രമുഖ വിദ്യാഭ്യാസ സമുച്ചയമായ മർകസു സഖാഫത്തി സുന്നിയ്യയുടെ 2022ലെ കലണ്ടർ മജീദ് വെളിയങ്കോടിന് നൽകി മർകസ് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ വി.പി.കെ. അബൂബക്കർ ഹാജി പ്രകാശനം ചെയ്തു. ബുദൈയ്യ സുന്നി സെൻററിൽ നടന്ന ബുദൈയ്യ സെൻട്രൽ മർകസ് സമിതി രൂപവത്കരണ യോഗത്തിലായിരുന്നു പ്രകാശനം. ചടങ്ങിൽ ബഹ്റൈൻ ചാപ്റ്റർ ജനറൽ കൺവീനർ അബ്ദുൽ ഹകീം സഖാഫി കിനാലൂർ സന്നിഹിതനായിരുന്നു.
തുടർന്നുനടന്ന പരിപാടിയിൽ മർകസിെൻറ വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ജനറൽ കൺവീനർ അബ്ദുൽ ഹകീം സഖാഫി കിനാലൂർ വിശദീകരിച്ചു. ചെയർമാൻ വി.പി.കെ. അബൂബക്കർ ഹാജി സമിതി പ്രഖ്യാപനം നടത്തി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂസുഫ് അഹ്സനി ഉദ്ഘാടനം നിർവഹിച്ചു. ബഷീർ മാസ്റ്റർ ക്ലാരി സ്വാഗതവും പറഞ്ഞു. ഭാരവാഹികളായി കെ.എസ്. മുഹമ്മദ് (ചെയർ), അബ്ദുൽ ജലീൽ (കൺ), ഹസ്സൻ വടകര (ഫിനാൻസ് കൺ), അബ്ദുൽ മജീദ് വെളിയങ്കോട്, യൂസുഫ് അഹ്സനി, ഹനീഫ മുല്ലപ്പള്ളി (വൈ. ചെയർ), അബുൽ ഹമീദ്, മുഹമ്മദ് ദുറാസ്, മുഹമ്മദ് ബഷീർ (ജോ. കൺ) എന്നിവരെയും അംഗങ്ങളായി മുഹമ്മദ് അലി, അബ്ദുൽ വഹാബ്, ഫൈസൽ വടകര എന്നിവരെയും തിരഞ്ഞെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.