പുതുപ്പള്ളി വിധി ജനവിരുദ്ധ സർക്കാറുകൾക്കുള്ള മുന്നറിയിപ്പ് -ഒ.ഐ.സി.സി
text_fieldsമനാമ: പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിച്ചത് കേന്ദ്ര-കേരള സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകളിൽ ഉള്ള ജനങ്ങളുടെ പ്രതിഷേധം മൂലമാണെന്ന് ബഹ്റൈൻ ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തുതന്നെ ഐക്യജനാധിപത്യ മുന്നണിയുടെ വിജയം പ്രതീക്ഷിച്ചിരുന്നു. ഇത്രവലിയ ഭൂരിപക്ഷം ലഭിച്ചത് ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ മരിച്ച ഉമ്മൻ ചാണ്ടി ജീവിക്കുന്നു എന്നുള്ളതിന്റെ തെളിവാണ്. ഒരു നിയോജക മണ്ഡലത്തിൽ വേണ്ടതിൽ കൂടുതൽ വികസനം അമ്പത്തിമൂന്നു വർഷം കൊണ്ട് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.
പക്ഷേ ചില തെറ്റായ വാർത്തകൾ കൊടുത്തുകൊണ്ട് ഉമ്മൻ ചാണ്ടിയെയും യു.ഡി.എഫിനെയും അപമാനിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. അതിന് പുതുപ്പള്ളിക്കാർ കൊടുത്ത ശിക്ഷയാണ് സ്വപ്നതുല്യമായ ഭൂരിപക്ഷം. തുടർഭരണം മൂലം ഉണ്ടായ ദോഷങ്ങൾ കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.
ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോയ ഈ സർക്കാറിനെതിരെ ജനങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നൽകിയ ശക്തമായ മുന്നറിയിപ്പായി കാണുന്നു എന്നും ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം എന്നിവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.