പുതുപ്പള്ളി ഫലം ജനവിരുദ്ധ സർക്കാറിനുള്ള താക്കീത് - എൻ.കെ പ്രേമചന്ദ്രൻ എം.പി
text_fieldsമനാമ: ജനങ്ങളിൽ അറപ്പും, വെറുപ്പും ഉളവാക്കുന്ന ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാറിന് എതിരെയുള്ള ജനങ്ങളുടെ ഏറ്റവും കനത്ത താക്കീത് ആണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിധി എന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.
ഒ.ഐ.സി.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി കോൺഗ്രസും, ഐക്യ ജനാധിപത്യമുന്നണിയും ഒന്നിച്ചു മുന്നോട്ടുപോയാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിൽ കൂടുതൽ സീറ്റിൽ വിജയിച്ചു ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാൻ പറ്റിയ രാഷ്ട്രീയ സാഹചര്യം ആണ് കേരളത്തിൽ ഉള്ളത്.
സഹതാപ തരംഗത്തിന് ഉപരിയായി, അവരും, അവർ നേതൃത്വം നൽകിയ പ്രസ്ഥാനവും നാടിന് നൽകിയ നിസ്തുലമായ പ്രവർത്തനത്തിന് നൽകിയ ആദരവാണ് പുതുപ്പള്ളിയിലെ വിജയം.
അടിസ്ഥാന രഹിതമായ അപവാദ പ്രചാരണങ്ങളെയും അപമാനിച്ചു വേട്ടയാടാൻ ഉള്ള ശ്രമങ്ങളെയും ഫലപ്രദമായി നേരിടുവാൻ ഒറ്റക്കെട്ടായി പ്രവർത്തിച്ച ഐക്യജനാധിപത്യ മുന്നണിക്കും, കോൺഗ്രസിനും കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഇത്രയും ജനവിരുദ്ധമായ ഒരു ഗവണ്മെന്റ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ജനവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്ന പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ സി.പി.എം നേതൃത്വം തയാറായില്ല എങ്കിൽ പശ്ചിമബംഗാളിലും, ത്രിപുരയിലും സംഭവിച്ചതിൽ കൂടുതൽ തകർച്ച സി.പി.എം കേരളത്തിൽ നേരിടുമെന്നും പ്രേമചന്ദ്രൻ എം.പി അഭിപ്രായപെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജുകല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി.
ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജോയ് എം.ഡി എന്നിവർ ആശംസപ്രസംഗം നടത്തി. നേതാക്കളായ നിസാർ കുന്നംകുളത്തിങ്കൽ, മിനി റോയ്, ഷമീം കെ.സി, നസിം തൊടിയൂർ, ഷിബു എബ്രഹാം, ഫിറോസ് അറഫ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, പി.ടി. ജോസഫ്, ബിജുബാൽ, സിജു പുന്നവേലി, ജേക്കബ് തേക്ക്തോട്, സൈദ് മുഹമ്മദ്, രഞ്ജിത്ത് പൊന്നാനി, അലക്സ് മഠത്തിൽ, അഡ്വ. ഷാജി സാമുവൽ, രഞ്ജൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ഗിരീഷ് കാളിയത്ത്,കെ.കെ. ജാലിസ്, നെൽസൺ വർഗീസ്, സുമേഷ് ആനേരി, സുനിത നിസാർ, ബ്രയിറ്റ് രാജൻ, ഷിബു ബഷീർ, ജോൺസൻ കല്ലുവിളയിൽ, സാമുവൽ മാത്യു, സുബിനാഷ് കിട്ടു, ദാനിയേൽ തണ്ണിതോട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.