പുതുപ്പള്ളി വിജയം പിണറായി സർക്കാറിന്റെ മുഖത്തേറ്റ പ്രഹരം -എൻ.കെ. പ്രേമചന്ദ്രൻ എം.പി
text_fieldsമനാമ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്രവിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഐ.വൈ.സി.സി വിജയാഘോഷം നടത്തി. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സർക്കാർ സംവിധാനവും മന്ത്രിമാർ അടക്കമുള്ള മുഴുവൻ ഇടത് നേതാക്കളും കേന്ദ്രീകരിച്ചു പ്രചാരണം നടത്തിയിട്ടും ഐക്യമുന്നണിക്ക് ഉണ്ടായ ചരിത്രവിജയം പിണറായി സർക്കാറിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതുപോലെ അഴിമതി ആരോപണം കേട്ട ഒരു മുഖ്യമന്ത്രിയും സർക്കാറും വേറെയില്ല. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും നടമാടുന്ന ഈ സർക്കാർ ആരോപണങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ മൗനം ജനങ്ങൾ വിലയിരുത്തിയതിന്റെ ഫലം കൂടിയാണ് യു.ഡി.എഫിന് തിളങ്ങുന്ന വിജയം സമ്മാനിച്ചത്. യു.ഡി.എഫ് സംവിധാനം നടത്തിയ ചിട്ടയായ പ്രവർത്തനവും പ്രചാരണത്തിലെ ഏകോപനവും വിജയത്തിളക്കത്തിൽ കൂടുതൽ പ്രകാശം പരത്തിയതായും അദ്ദേഹം പറഞ്ഞു. ദേശീയ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. കോർ കമ്മിറ്റി ഭാരവാഹികൾ, മുൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.