പുതുപ്പണം ബഹ്റൈൻ പ്രവാസി കൂട്ടായ്മ ഓണാഘോഷം
text_fieldsമനാമ: പുതുപ്പണം ബഹ്റൈൻ പ്രവാസി കൂട്ടായ്മ ‘ഓണാഘോഷം 2023’ സംഘടിപ്പിച്ചു. ഉമ്മൽ ഹസ്സം ടെറസ്സ് ഗാർഡൻ പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ 80ഓളം ആളുകൾ പങ്കെടുത്തു. പ്രസിഡണ്ട് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ വിൻസെന്റ് ജെയിംസ് ആശംസയർപ്പിച്ചു. സെക്രട്ടറി തരുൺ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അജേഷ് പുതുപ്പണം, മനോജ്, രജിത്ത്, ജെസ്ലു, ആസിഫ്, റംഷീദ്, സാജിദ്, പ്രദീപ് ,രക്ഷാധികാരി അംഗങ്ങൾ നസീർ വടകര, അഖിലേഷ് എടത്തിൽ എന്നിവർ സംസാരിച്ചു. രഖിൽ രവീന്ദ്രൻ പ്രവാസലോകത്ത് ഒത്തൊരുമയുടെ ആഘോഷങ്ങളിൽ കൂട്ടായ്മ ചെലുത്തുന്ന പ്രാധാന്യത്തെ കുറിച്ചും, മറ്റ് പ്രവാസി ക്ഷേമ പ്രവർത്തങ്ങളെ പറ്റിയും വിശദീകരിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം കൂട്ടായ്മ കലാകാരന്മാർ അവതരിപ്പിച്ച ഗാന സദസ്സ് ഓണാഘോഷ പരിപാടി ആവേശമാക്കി. കുട്ടികളുടെയും, മുതിർന്നവരുടെയും പലതരം ഗെയ്മുകളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.