പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രി രാജിവെക്കണം -ഐ.വൈ.സി.സി
text_fieldsമനാമ: ഭരണകക്ഷി എം.എൽ.എതന്നെ പിണറായി വിജയന്റെ നേതൃത്വത്തിലെ സർക്കാറിന്റെ അഴിമതിയും ആർ.എസ്.എസ് വിധേയത്വവും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് തൽസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞകാല പിണറായി സർക്കാറിന്റെ ഭരണത്തിലെ മികച്ച നേട്ടം പൊതുപ്രവർത്തകരെ നിശബ്ദരാക്കിയതാണ് എന്നുള്ള എം.എൽ.എയുടെ വാദം വളരെ ഗൗരവമുള്ളതാണ്.
തൃശൂർ പൂരം കലക്കൽകൊണ്ട് ബി.ജെ.പി സീറ്റ് നേടിക്കൊടുക്കുക എന്നുള്ള എ.ഡി.ജി.പി അജിത്കുമാറടക്കമുള്ള പൊലീസിലെ ചിലരുടെയും ബി.ജെ.പിക്കാരുടെയും പങ്ക് ഓരോ നിമിഷവും വ്യക്തമാവുമ്പോഴും ആ ശ്രമങ്ങൾക്ക് അടക്കം ഒത്താശ ചെയ്തത് പിണറായി സർക്കാർ തന്നെയാണ് എന്നുള്ളതിന്റെ തെളിവാണ് എ.ഡി.ജി.പി അജിത്കുമാറിനെതിരെയടക്കം നടപടികൾ സ്വീകരിക്കാത്തത്.
മുഖ്യമന്ത്രി എല്ലാ നിലയിലും പരാജയമാണെന്ന് ഭരണകക്ഷി എം.എൽ.എതന്നെ പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെങ്കിൽ അത് ഒരുതരത്തിലും നാടിന് ഗുണകരമല്ല. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജനത്തെ കോമാളിയാക്കാൻ നോക്കാതെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.