Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖത്തർ പ്രശ്​നം:...

ഖത്തർ പ്രശ്​നം: മത്സ്യബന്ധന തൊഴിലാളികൾ അതിർത്തിക്കടുത്തേക്ക്​ പോകരുത്​

text_fields
bookmark_border
ഖത്തർ പ്രശ്​നം: മത്സ്യബന്ധന തൊഴിലാളികൾ അതിർത്തിക്കടുത്തേക്ക്​ പോകരുത്​
cancel

മനാമ: ഖത്തറുമായുള്ള ബന്ധം വി​േഛദിച്ച സാഹര്യത്തിൽ ബഹ്​റൈനിൽ നിന്ന്​ ഖത്തർ ഭാഗത്തേക്ക്​ മത്സ്യബന്ധനത്തി​ന്​ പോകുന്ന തൊഴിലാളികൾ കനത്ത ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു. അതിർത്തി ലംഘിക്കുന്ന പക്ഷം പിടിയിലാകാനോ, വെടിയുതിർക്കാനോ ഉള്ള സാധ്യത നിലനിൽക്കുന്നതിനാലാണിത്​.ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച ശേഷം സതേൺ മുനിസിപ്പൽ കൗൺസിൽ അടിയന്തര യോഗം ചേർന്നിരുന്നു. കൗൺസിലാണ്​ ഇൗ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്​. ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലാളികൾ പിടിക്കപ്പെട്ടാൽ, നയതന്ത്ര ബന്ധമില്ലാത്ത സ്​ഥിതിക്ക്​ അവരുടെ മോചനവും മറ്റും വലിയ ബുദ്ധിമുട്ടാകുമെന്ന്​ കൗൺസിൽ ചെയർമാൻ അഹ്​മദ്​ അൽ അൻസാരി പ്രാദേശിക പത്രത്തോട്​ പറഞ്ഞു. 

ബഹ്​റൈ​​​െൻറ പരിധിയിലാണ്​ മത്സ്യബന്ധനം നടത്തുന്നതെങ്കിൽ പോലും അതിർത്തിയിൽ നിന്ന്​ നിശ്​ചിത അകലം പാലിക്കുന്നതാണ്​ നല്ലത്​.അല്ലാത്ത പക്ഷമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്താകുമെന്ന്​ പറയാനാകില്ല. ബഹ്​റൈൻ അതിർത്തിയിൽ നിന്ന്​ മത്സ്യബന്ധനം നടത്തുന്ന വേളയിൽ ഖത്തർ കോസ്​റ്റ്​ ഗാർഡ്​ തൊഴിലാളികൾക്ക്​ നേരെ വെടിയുതിർത്ത സംഭവം മുമ്പ്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. അത്​ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ വേണം. മുമ്പ്​ തൊഴിലാളികൾ പിടിയിലായ ഘട്ടങ്ങളിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ്​ അവ​രുടെ മോചനം ഉറപ്പിക്കാനായത്​.

ഇപ്പോൾ ഏതെങ്കിലും ഘട്ടത്തിൽ അവർ പിടിയിലായാൽ, പ്രതിസന്ധി തീരാതെ ഒന്നും നടക്കാൻ സാധ്യതയില്ല. പലപ്പോഴും മത്സ്യതൊഴിലാളികൾ മുന്നറിയിപ്പുകൾ ഗൗരവകരമായി കാണാറില്ലെന്ന്​ അൽ അൻസാരി പറഞ്ഞു. ഖത്തർ ഭാഗത്തേക്കുള്ള ഒട്ടുമിക്ക കടൽ മാർഗങ്ങളും സതേൺ ഗവർണറേറ്റിൽ നിന്നാണ്​. അതുകൊണ്ടാണ്​ തൊഴിലാളി​കളോട്​ ഇക്കാര്യം അഭ്യർഥിക്കുന്നത്​. ഇൗ വിഷയത്തിൽ തൊഴിലാളികൾക്ക്​ മതിയായ മതിയായ മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകണമെന്ന്​ ​അവരുടെ സംഘടനകളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. മുമ്പത്തെ അവസ്​ഥയല്ല നിലനിൽക്കുന്നത്​ എന്ന കാര്യം അവർ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്​റൈൻ-ഖത്തർ അതിർത്തി സംബന്ധിച്ച 2001ലെ അന്താരാഷ്​ട്ര കോടതി ഉത്തരവിന്​ ശേഷം നിരവധി ബഹ്​റൈനി മത്സ്യബന്ധന തൊഴിലാളികളെ അതിർത്തി ലംഘിച്ചുവെന്ന്​ പറഞ്ഞ്​ ഖത്തർ കോസ്​റ്റ്​ ഗാർഡ്​ പിടികൂടിയിട്ടുണ്ട്​. 

2010മേയിൽ ബഹ്​റൈനിൽ നിന്ന്​ പോയ 46 മത്സ്യബന്ധന തൊഴിലാളികൾക്കുനേരെ ഖത്തർ വെടിവെപ്പ്​ നടത്തിയിരുന്നു. ഇതിൽ പലർക്കും പരിക്കേൽക്കുകയും ചെയ്​തു. ഇവർ ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയത്തി​​​െൻറ ഇടപെടലിനെ തുടർന്നാണ്​ മോചിതരായത്​. എല്ലാ ആഴ്​ചയും ചുരുങ്ങിയത്​ 18പേരെങ്കിലും കടലിൽ നിന്ന്​ പിടിയിലാകുന്നുണ്ടെന്ന്​ 2013ൽ ഖത്തർ ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar crisis
News Summary - qatar crisis
Next Story