ഖത്തരികളെ വിവാഹം ചെയ്ത ബഹ്റൈനികൾ വിഷമത്തിൽ
text_fieldsമനാമ: ബഹ്റൈനിലും ഖത്തറിലുമായി ബന്ധുക്കളുള്ളവരെ പുതിയ സംഭവവികാസങ്ങൾ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. റമദാൻ വേളയിൽ കുടുംബങ്ങൾ പരസ്പരം സന്ദർശിക്കുന്ന പതിവുണ്ട്. അത് പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ മുടങ്ങും. ഖത്തർ പൗരൻമാർ ഉടൻ നാടുവിടണമെന്ന ഉത്തരവ് വന്നതോടെ ബഹ്റൈനിൽ നിന്ന് വിവാഹം കഴിച്ച് ഇവിടെ താമസിക്കുന്നവർ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. ഇതേ അവസ്ഥയാണ് ബഹ്റൈനികളെ വിവാഹം കഴിച്ച് ഖത്തറിൽ താമസിക്കുന്നവരും നേരിടുന്നത്. ഖത്തറിലുള്ള ബഹ്റൈനി പൗരൻമാർ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും ബഹ്റൈൻ ആശ്യപ്പെട്ടിട്ടുണ്ട്.
ഖത്തരികളുമായി വിവാഹ ബന്ധമുള്ള കുടുംബങ്ങളെ പുതിയ തീരുമാനം സാരമായി ബാധിക്കുമെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അഹ്മദ് അൽ അൻസാരി പറഞ്ഞു.ഖത്തരിയായ ഭാര്യയോ ഭർത്താവോ ഉള്ളവരും ബഹ്റൈൻ വിടേണ്ടതുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം വിശദമാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ഖത്തറിലും ബഹ്റൈനിലും ഒരുപോലെ വേരുള്ളകളുള്ള ഗോത്രങ്ങളുണ്ട്. അവരുടെ കാര്യവും ബുദ്ധിമുട്ടിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.