സുരക്ഷയും വികസനവും ചർച്ച ചെയ്ത് ചതുർകക്ഷി യോഗം
text_fieldsമനാമ: സുരക്ഷ ഉൾപ്പെടെ മേഖലയിലെ വിവിധ രംഗങ്ങളിലെ സഹകരണം സംബന്ധിച്ച് ബഹ്റൈൻ, യു.എ.ഇ, യു.എസ്, ഇസ്രായേൽ പ്രതിനിധികൾ ചർച്ച നടത്തി.
ബഹ്റൈൻ ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, യു.എസ് പ്രസിഡന്റിന്റെ സുരക്ഷ ഉപദേഷ്ടാവ് ജേയ്ക് സള്ളിവൻ, ഇസ്രായേൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി എന്നിവരാണ് വെർച്വൽ യോഗത്തിൽ പങ്കെടുത്തത്. ക്ലീൻ എനർജി, വളർന്നുവരുന്ന സാങ്കേതികവിദ്യ, പ്രാദേശിക സുരക്ഷ, വാണിജ്യ ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ പ്രാദേശിക ഏകീകരണം ആഴത്തിലാക്കാനുള്ള വഴികൾ യോഗത്തിൽ ചർച്ച ചെയ്തു. അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ചശേഷം കൈവരിച്ച പുരോഗതി കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്തു.
ഭക്ഷ്യസുരക്ഷ, ജല സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, കാലാവസ്ഥ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ഉയർന്നുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.