ഒ.ഐ.സി.സി തൃശൂർ റിപ്പബ്ലിക് ദിന ഫാമിലി ക്വിസ് മത്സരം
text_fieldsമനാമ: ഒ.ഐ.സി.സി ബഹ്റൈൻ തൃശൂർ ജില്ല കമ്മിറ്റി ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ചരിത്രത്തെ ആസ്പദമാക്കി ജനുവരി 31ന് സിംസ് ഗുഡ്വിൻ ഹാളിൽവെച്ച് ഫാമിലി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
വിജയികൾക്കുള്ള സമ്മാനദാനം തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നടക്കും. മത്സരാർഥികൾ വാട്സ്ആപ് വഴി രജിസ്ട്രേഷനായി 3727 7144, 36342657 എന്ന നമ്പറുകളിലേക്ക് ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ജനതയിൽ ഇന്ത്യയുടെ ചരിത്രാവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ക്വിസ് മത്സരം ബഹ്റൈനിലെ പ്രമുഖ ക്വിസ് മാസ്റ്റർ അനീഷ് നിർമലൻ നിയന്ത്രിക്കും.
പരിപാടിയിലേക്ക് ഏവരുടെയും പങ്കാളിത്തവും സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി ഒ.ഐ.സി.സി തൃശൂർ ജില്ല പ്രസിഡന്റ് പി.ടി. ജോസഫ്, വൈസ് പ്രസിഡന്റ് ഡിന്റോ ഡേവിഡ്, ബെന്നി പാലയൂർ, ജനറൽ സെക്രട്ടറി ജോയ് എം.ഡി, ട്രഷറർ ജോയ്സൺ, സെക്രട്ടറി ജെയ്സൺ മഞ്ഞളി, ജോയന്റ് സെക്രട്ടറി ബഷീർ എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.