ദിനേശ് കുറ്റിയിൽ റേഡിയോ നാടക മത്സരം നാളെ മുതൽ
text_fieldsമനാമ: ബഹ്റൈൻ മലയാളി ഫോറം മീഡിയ രംഗ് ദിനേശ് കുറ്റിയിൽ റേഡിയോ നാടക മത്സരം തിങ്കളാഴ്ച ആരംഭിക്കും. ബഹ്റൈൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽനിന്ന് 20 നാടകങ്ങളാണ് മത്സരത്തിൽ പരിഗണിക്കപ്പെട്ടത്. ഇതിൽ 15 നാടകങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. 20ന് ഉദ്ഘാടന നാടകം ദിനേശ് കുറ്റിയിൽ എന്ന നടൻ തന്നെ അവതരിപ്പിച്ച ‘ഓൾ ഈസ് വെൽ’ ദിനേശനുള്ള സമർപ്പണമായി പ്രക്ഷേപണം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും ബഹ്റൈൻ സമയം രാത്രി എട്ടിന് പ്രതിദിനം ഒരു നാടകമാണ് പ്രക്ഷേപണം ചെയ്യുക.
കേരളത്തിൽ നിന്നുള്ള വിധികർത്താക്കളാണ് നാടകം വിലയിരുത്തുന്നത്. മീഡിയ രംഗ് ഫേസ്ബുക്ക് പേജിലും റേഡിയോ രംഗ് ഫേസ്ബുക്ക് പേജിലും റേഡിയോ രംഗ് ഡിജിറ്റൽ ആപ്പിലും തത്സമയം നാടകം കേൾക്കാം. ഉദ്ഘാടന ദിനത്തിൽ പ്രമുഖ നാടക, സിനിമ പ്രവർത്തകരായ ജയ മേനോൻ, പ്രകാശ് വടകര എന്നിവർ ദിനേശ് കുറ്റിയിൽ അനുസ്മരണം നടത്തും.
നാടക മത്സരത്തിന്റെ അവതരണക്രമവും ബഹ്റൈൻ നാടകങ്ങളുടെ ഓഡിയോ കൈമാറ്റ ചടങ്ങും ബഹ്റൈൻ കേരളീയ സമാജം വനിത വിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.