രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: ഒ.ഐ.സി.സി പ്രതിഷേധിച്ചു
text_fieldsമനാമ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കേരളത്തിലെ യുവാക്കളുടെ ആവേശവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രതിഷേധിച്ചു. അതിരാവിലെ വീട്ടിലെത്തി ഒരു കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്ന രീതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ പിടിച്ചുകൊണ്ട് പോകുന്ന നടപടി അംഗീകരിക്കാനാകില്ല. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത വിയോജിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള അവകാശമാണ്.
സർക്കാറിന്റെ കൊള്ളക്കും ജനദ്രോഹ നടപടികൾക്കുമെതിരെ പ്രതിഷേധിക്കുന്നവരെ മുഴുവൻ വായടപ്പിക്കുവാനുള്ള സർക്കാർ ശ്രമം വകവെച്ച് തരില്ലെന്നും സമരങ്ങളെ ഭയപ്പെടുന്ന പിണറായി വിജയന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായും ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ ഒ.ഐ.സി.സി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതിഷേധവുമായി ഐ.വൈ.സി
മനാമ: സർക്കാറിനെതിരെ സമരത്തിൽ പങ്കെടുത്തതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അതിരാവിലെ വീട്ടിൽ കയറി സ്വന്തം അമ്മയുടെ മുന്നിൽവെച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നതായി ഐ.വൈ.സി.
അറസ്റ്റ് കൊണ്ടൊന്നും ഭയന്നു പിന്മാറുന്നവരല്ല കേരളത്തിലെ യൂത്ത് കോൺഗ്രസെന്നും ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ഭാരവാഹികളായ നിസാർ കുന്നംകുളത്തിങ്കൽ, ബേസിൽ നെല്ലിമാറ്റം, സൽമാനുൽ ഫാരിസ്, അനസ് റഹീം, അബിയോൺ അഗസ്റ്റിൻ, റംഷാദ് അയിലക്കാട്, നിധീഷ് ചന്ദ്രൻ തുടങ്ങിയവർ പത്രക്കുറിപ്പിൽ
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.