റെയ്നി നൈറ്റ്: ആദ്യ ഫാമിലി ടിക്കറ്റ് കൈമാറി
text_fieldsമനാമ: 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീത പരിപാടിയുടെ ടിക്കറ്റ് വിൽപനക്ക് തുടക്കമായി. ആദ്യ ഫാമിലി ടിക്കറ്റ് ബിനു തോമസിനും കുടുംബത്തിനും ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മൊയ്തു കാഞ്ഞിരോട് കൈമാറി. ബഹ്റൈൻ എം.പിയും മനുഷ്യാവകാശ സമിതി അധ്യക്ഷനുമായ അമ്മാർ അഹ്മദ് അൽ ബന്നായിയുടെ രക്ഷാധികാരത്തിൽ മേയ് 27ന് ക്രൗൺ പ്ലാസ ഹോട്ടലിൽ അരങ്ങേറുന്ന സംഗീതനിശയിൽ പ്രശസ്ത ഗായകരായ സിതാരയും ഹരീഷ് ശിവരാമകൃഷ്ണനും മെന്റലിസ്റ്റ് ആദിയും ആസ്വാദകർക്ക് വിസ്മയ രാവൊരുക്കും.
മഴയുടെ പശ്ചാത്തലത്തിൽ സംഗീതം പെയ്തിറങ്ങുന്ന രാത്രി ബഹ്റൈനിലെ സംഗീതാസ്വാദകർക്ക് വേറിട്ടൊരു അനുഭവമായിരിക്കും സമ്മാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.