റെയ്നി നൈറ്റ്: ഒരുക്കം ദ്രുതഗതിയിൽ
text_fieldsമനാമ: സംഗീതപ്രേമികളിൽ ആവേശം നിറച്ച് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീതനിശയുടെ ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം ചേർന്ന സംഘാടക സമിതി യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. എല്ലാവർക്കും ഡിന്നർ ഉൾപ്പെടെ ഒരുക്കിയിട്ടുള്ള സംഗീതനിശയെ ബഹ്റൈനിലെങ്ങുമുള്ള ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് ഇതുവരെയുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. സംഗീതവും മെന്റലിസവും ഒത്തുചേർന്ന് മനസ്സുകളിൽ നവോന്മേഷം നിറക്കുന്ന വിസ്മയരാവാണ് റെയ്നി നൈറ്റ് സമ്മാനിക്കുന്നത്.
സ്വാഗതസംഘം യോഗത്തിൽ രക്ഷാധികാരി സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. ചെയർമാൻ ജമാൽ ഇരിങ്ങലും കൺവീനർ ജലീൽ അബ്ദുല്ലയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധ വകുപ്പ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. അഹ്മദ് റഫീഖ് നന്ദി പറഞ്ഞു.
മേയ് 27ന് ക്രൗൺ പ്ലാസയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും മെന്റലിസ്റ്റ് ആദിയുമാണ് ആരാധകരെ ത്രസിപ്പിക്കാൻ എത്തുന്നത്. ഫാമിലി സോണിൽ നാലു പേർക്ക് 150 ദീനാറും കപ്പ്ൾ സോണിൽ രണ്ടു പേർക്ക് 75 ദീനാറും ഡയമണ്ട് സോണിൽ ഒരാൾക്ക് 50 ദീനാറും ഗോൾഡ് സോണിൽ ഒരാൾക്ക് 25 ദീനാറുമാണ് പരിപാടിയുടെ ടിക്കറ്റ് നിരക്ക്. www.wanasatime.com എന്ന വെബ്സൈറ്റിലൂടെയും +973 34619565 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.