റെയ്നി നൈറ്റ്: ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ മുഖ്യാതിഥി
text_fieldsമനാമ: മേയ് 27ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന റെയ്നി നൈറ്റ് സംഗീതപരിപാടിയിൽ മുഖ്യാതിഥിയായി സെയിൻ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ പങ്കെടുക്കും.
സെയ്ൻ ബഹ്റൈന്റെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ചുമതലകൾ വഹിക്കുന്ന ശൈഖ് അബ്ദുല്ല 2017 ജനുവരിയിലാണ് ചുമതലയേറ്റത്. രാജ്യത്തെ ഏറ്റവും വിജയകരമായ സ്റ്റാർട്ടപ്പുകളിൽ ഒന്നായ ലൈറ്റ് സ്പീഡ് കമ്യൂണിക്കേഷൻസ് സഹസ്ഥാപകൻകൂടിയായ ഇദ്ദേഹം ടെലികോം രംഗത്തെ പ്രമുഖ സംരംഭകനാണ്. 2007ൽ ബഹ്റൈനിലെ ആദ്യത്തെ വോയ്സ് ആൻഡ് ഇന്റർനെറ്റ് സർവിസ് ആരംഭിച്ചത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്.
സ്വിറ്റ്സർലൻഡിലെ ലുസാന്നെയിലുള്ള ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽനിന്ന് എം.ബി.എയും അമേരിക്കയിലെ ബെന്റ്ലി യൂനിവേഴ്സിറ്റിയിൽനിന്ന് കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റംസിൽ ബാച്ചിലർ ബിരുദവും നേടിയിട്ടുണ്ട്.
ഗായകരായ സിത്താരയും ഹരീഷ് ശിവരാമകൃഷ്ണനും മെന്റലിസ്റ്റ് ആദിയും പങ്കെടുക്കുന്ന റെയ്നി നൈറ്റ് ക്രൗൺ പ്ലാസയിലാണ് അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.