റെയ്നി നൈറ്റ്: അരങ്ങൊരുങ്ങുന്നത് സംഗീത വിസ്മയത്തിന്
text_fieldsമനാമ: ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന റെയ്നി നൈറ്റ് സംഗീത പരിപാടിക്ക് സാങ്കേതിക സഹായവുമായി എത്തുന്നത് ദക്ഷിണേന്ത്യയിലെ മികച്ച നിര. മെയ് 27ന് മനാമ ക്രൗൺ പ്ലാസയിലാണ് സംഗീത നിശ അരങ്ങേറുന്നത്. ഏറ്റവും മികച്ച സ്റ്റേജ് പ്രോഗ്രാം പ്രേക്ഷകർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും മെന്‍റലിസ്റ്റ് ആദിയും നയിക്കുന്ന പരിപാടിയിൽ അജയ് കൃഷ്ണൻ (ബാസ് ഗിറ്റാറിസ്റ്റ്), മിഥുൻ പോൾ (ഡ്രംസ്), നിഖിൽ റാം (ഫ്ലൂട്ട്), പ്രെയ്സ്ലി ക്രിപേഷ് (ഗിറ്റാർ), ശ്രീനാഥ് നായർ (കീബോർഡ്) എന്നിവരും അണിനിരക്കും. നിധിൻ സൈമൺ ഒരുക്കുന്ന ശബ്ദ വിന്യാസവും അസീം അബ്ദുൽ അസീസ് ഒരുക്കുന്ന പ്രകാശ വിന്യാസവും പരിപാടിക്ക് മിഴിവേകും. ഇതിനകം നിരവധി പരിപാടികളിൽ കഴിവ് തെളിയിച്ച നിരയാണ് ബഹ്റൈനിലെ സംഗീതാരാധകർക്ക് മുന്നിൽ എത്തുന്നത്. സാങ്കേതിക മേൻമയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സംഗീതാനുഭവമായിരിക്കും റെയ്നി നൈറ്റ് സമ്മാനിക്കുക.
ഫാമിലി സോണിൽ നാല് പേർക്ക് 150 ദിനാറും കപ്പ്ൾ സോണിൽ രണ്ട് പേർക്ക് 75 ദിനാറും ഡയമണ്ട് സോണിൽ ഒരാൾക്ക് 50 ദിനാറും ഗോൾഡ് സോണിൽ ഒരാൾക്ക് 25 ദിനാറുമാണ് ടിക്കറ്റ് നിരക്ക്. www.wanasatime.com എന്ന വെബ്സൈറ്റിലൂടെയും +973 34619565 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.