രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശിൽപി –ഒ.ഐ.സി.സി
text_fieldsമനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും,കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ ശിൽപി എന്ന് ഒ.ഐ.സി.സി ദേശീയകമ്മിറ്റി ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 33ാമത് രക്തസാക്ഷിദിന വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
രാജീവ് ഗാന്ധി ശാസ്ത്ര-സാങ്കേതിക മേഖലയിലും, ടെലി കമ്യൂണിക്കേഷൻ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നേതൃത്വം നൽകിയെന്നും ഗ്രാമങ്ങളുടെ വികസനം യഥാർഥ്യമാക്കാൻ അക്ഷീണം പ്രയത്നിച്ചെന്നും നേതാക്കൾ അഭിപ്രായപെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റുമാരായ ചെമ്പൻ ജലാൽ, ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒ.ഐ.സി.സി ജില്ല പ്രസിഡന്റുമാരായ ജാലിസ് കെ.കെ, അലക്സ് മഠത്തിൽ, പി.ടി. ജോസഫ്, സന്തോഷ് നായർ, ജലീൽ മുല്ലപ്പള്ളി, റംഷാദ് അയിലക്കാട്, സിജു പുന്നവേലി, ഷാജി പൊഴിയൂർ, ഒ.ഐ.സി.സി നേതാക്കളായ ജോയ് ചുനക്കര, രഞ്ജൻ കേച്ചേരി, രജിത് മൊട്ടപ്പാറ,ജോയ് എം.ഡി, രഞ്ജിത്ത് പടിക്കൽ, ഷിബു ബഷീർ, ബൈജു ചെന്നിത്തല, നിജിൽ രമേശ്, ഷിബു എബ്രഹാം, സലാം, കുഞ്ഞ് മുഹമ്മദ്, രാധാകൃഷ്ണൻ മാന്നാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.