രാജീവ് ഗാന്ധി ഇന്ത്യയെ ലോകത്തിെൻറ നെറുകയിൽ എത്തിച്ചു –ഒ.െഎ.സി.സി
text_fieldsമനാമ: രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി അനുസ്മരണ സമ്മേളനം നടത്തി. രാജീവ് ഗാന്ധിയുടെ കഠിനാധ്വാനവും വിശ്രമമില്ലാത്ത പ്രവർത്തനവും ലോകത്തിെൻറ നെറുകയിൽ ഇന്ത്യ ഉണ്ടാവണം എന്ന ദീർഘദർശനവും കൊണ്ടാണ് ഇന്ന് ഇന്ത്യ ശാസ്ത്ര-സാങ്കേതിക, ടെലികമ്യൂണിക്കേഷൻ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്നതെന്ന് അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, വയനാട് ജില്ല പ്രസിഡൻറ് സുധീപ് ജോസഫ്, ജില്ല സെക്രട്ടറിമാരായ സിജു പുന്നവേലി, അനിൽകുമാർ, സുനിൽ ജോൺ, സൽമാനുൽ ഫാരിസ്, ദിലീപ് കഴങ്ങിൽ, റംഷാദ് അയിലക്കാട്, നിസാർ കുന്നത്ത്കുളത്തിൽ, വി. വിഷ്ണു, അനീഷ് ജോസഫ്, സൈഫൽ മീരാൻ എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി നേതാക്കളായ സുമേഷ് ആനേരി, ശ്രീജിത്ത് പാനായിൽ, അനിൽ കൊടുവള്ളി, ഗിരീഷ് കാളിയത്ത്, സിജു കുറ്റാനിക്കൽ, നെൽസൺ വർഗീസ്, അനുരാജ്, എബിൻ, ജോബിൻ, ജയിംസ്, എന്നിവർ നേതൃത്വം നൽകി. രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനാചരണത്തോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.