Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ജു ക​ല്ലും​പു​റ​വും...

രാ​ജു ക​ല്ലും​പു​റ​വും ബി​നു കു​ന്ന​ന്താ​ന​വും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യി​ൽ

text_fields
bookmark_border
രാ​ജു ക​ല്ലും​പു​റ​വും ബി​നു കു​ന്ന​ന്താ​ന​വും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യി​ൽ
cancel

മ​നാ​മ: കെ.​പി.​സി.​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് നി​ല​വി​ൽ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ൽ ഈ​സ്റ്റ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം, ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന ബി​നു കു​ന്ന​ന്താ​നം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

1997 ൽ ​ബ​ഹ്‌​റൈ​നി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ നാ​ട്ടി​ൽ കോ​ൺ​ഗ്ര​സി​ന്റെ വി​വി​ധ​ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും പ്ര​വാ​സ​ജീ​വി​തം തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്ത ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ക്കു​ക​യും ഇ​രു​പ​ത്തി​യേ​ഴു വ​ർ​ഷ​മാ​യി ബ​ഹ്‌​റൈ​നി​ലെ കോ​ൺ​ഗ്ര​സ്‌ സം​ഘ​ട​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത​യാ​ളാ​ണ് രാ​ജു ക​ല്ലും​പു​റം. ഒ.​ഐ.​സി.​സി​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്റ്‌ പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​യാ​ളാ​ണ് അ​ദ്ദേ​ഹം. 2006 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ബി​നു കു​ന്ന​ന്താ​നം ഒ.​ഐ.​സി.​സി ദേ​ശീ​യ സെ​ക്ര​ട്ട​റി, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു. 2016 മു​ത​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCOICC Global Committee
News Summary - Raju Kallumpuram and Binu Kunnanthanam in OICC Global Committee
Next Story