Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാജിറ അമ്മായി...

ഹാജിറ അമ്മായി എവിടെയായിരിക്കും

text_fields
bookmark_border
ഹാജിറ അമ്മായി എവിടെയായിരിക്കും
cancel

പള്ളിക്കൂടത്തിൽനിന്നും വീട്ടിലെത്തുന്ന സമയത്ത്​ വിശപ്പോടെ വല്ലതും കഴിക്കാനായി അടുക്കളയിലേക്ക്​ കയറു​േമ്പാൾ ചിലപ്പോൾ പ്രത്യേക ചില പലഹാരങ്ങളോ, കറി മണങ്ങളോ ഉണ്ടാകു​േമ്പാൾ മനസിലുറപ്പിക്കും ഹാജിറ അമ്മായിയുടെ വീട്ടിൽ നിന്നും എത്തിച്ചതാണ്​. അതുപോലെ ഞങ്ങളുടെ വീട്ടിൽ എന്തേലും വിശേഷപ്പെട്ട പലഹാരമോ വിഭവങ്ങളോ ഉണ്ടാക്കിയാൽ അതി​​​െൻറ ഒാഹരി അയലത്ത്​ അമ്മായിയുടെ വീട്ടിലും എത്തിക്കുമായിരുന്നു. അന്ന്​ വേലിയോ മതിലോ ജാതി മത സ്​പർധകളോ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത്​ ഇല്ലായ്​മകളും നാട്ടുമ്പുറ നൻമകളും മാത്രം. കണ്ണൂരിലെ പയ്യന്നൂരിന്​ അടുത്തുള്ള മണിയറയാണ്​ എ​​​െൻറ ഗ്രാമം. ഹാജിറ അമ്മായിയെ കുറിച്ച്​ പറയു​േമ്പാൾ ഇപ്പോഴും ആ നിറഞ്ഞ വർത്താനം ഒാർമ വരും. എപ്പോഴും തട്ടവും ഇറക്കിത്തുന്നിയ ബ്ലൗസും ലുങ്കിയും എല്ലാം അണിഞ്ഞ്​ സദാ പ്രസന്നതയോടെ പറമ്പിൽ ആടിനെ മേച്ചും ചെടികൾക്ക്​ നനച്ചും അടുക്കളയിൽ ഒാരോന്ന്​ ചെയ്​ത്​ നിർത്താതെ അലച്ചും പറഞ്ഞും നിൽക്കുന്ന ഒരു ​പൊണ്ണൊരുത്തി. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ സ്​കൂൾ വിട്ട്​ വീട്ടിൽ വരു​േമ്പാൾ ഞാൻ വിശപ്പ്​ കാരണം അമ്മയെ ഉറക്കെ വിളിക്കാൻ തുടങ്ങി. അതുകേട്ട്​ അച്ഛൻ പറഞ്ഞു.  ‘അമ്മ ഇവിടെ ഇല്ല  ഹാ
ജിറ അമ്മായിയെ സാരി ഉടുപ്പിക്കാൻ പോയിരിക്കുകയാണ്​.  അവർക്ക് എവിടെയോ സൽക്കാരത്തിന് പോകാനുള്ളതുകൊണ്ട് . സൽക്കാരമോ വിവാഹമോ ഉള്ളപ്പോൾ അമ്മായി സാരിയുടുക്കും. പക്ഷെ ഒറ്റക്ക്​ ഉടുക്കാനുള്ള ‘ഗുട്ടൻസ്​’ അറിയില്ല. അമ്മ ചെന്ന്​ സാരിയുടെ ഞൊറിയും മുന്താണിയും ശരിയാക്കികൊടുക്കും. 

നിനക്ക് വിശക്കുന്നെങ്കിൽ ഹാജിറ അമ്മായി കൊണ്ടുവന്ന പായസം ഉണ്ട് അടുക്കളയിൽ. മറ്റുള്ളവർക്കും വെച്ചിട്ട് നീ കുറച്ച്​ കഴിച്ചോളൂ.  അച്​ഛൻ പറയേണ്ട താമസം ഞാനോടിച്ചെന്ന്​ അത്​ രുചിച്ചുതുടങ്ങി.   ഇത് എന്തി​​​െൻറ  വകയാണെന്ന്​ ചോദിച്ചപ്പോൾ  മറുപടി പെ​െട്ടന്ന്​ വന്നു.  അവർക്ക് റമദാൻ നോമ്പ് തുടങ്ങുന്ന പതിനഞ്ച് ദിവസം മുമ്പുള്ള ബറാത്തി​​​െൻറ  മധുരമാണ്. അപ്പോഴേക്കും മനസിൽ വീണ്ടും ലഡു​പൊട്ടി.  നോമ്പുനാളുകളിൽ ഹാജിറ അമ്മായി ഒരു തട്ട് പലഹാരങ്ങൾ കൊണ്ടുത്തരുന്ന ഒാർമകളാണ്​.   

എന്തിനാണ് ഹാജിറ താത്തയെ ഹാജിറ അമ്മായി എന്നു വിളിക്കുന്നത് എന്നുകൂടി പറയാം. അയൽവാസിയായ ഇബ്രാഹിംകുട്ടി അഥവാ കുട്ടിക്കയുടെ ഭാര്യയാണ് ഹാജിറ .  കുട്ടിക്കയുടെ ബന്​ധത്തിലെ കുട്ടികൾ ഹാജിറതാത്തയെ അമ്മായി എന്ന് വിളിക്കുമ്പോൾ അച്ഛനും അത് ശീലമാക്കികാണും. ആ വിളി ഞങ്ങളും ശീലിക്കുകയായിരുന്നു.  അങ്ങനെയിരിക്കെ ഈ കഴിഞ്ഞ രണ്ടുവർഷംമുമ്പ്​   ഞാൻ നാട്ടിൽ ലീവിന് പോയപ്പോൾ റമദാൻ മാസമായിരുന്നു. ഞാൻ അയലത്തേക്ക്​ നോക്കി. എനിക്ക്​ ഉറപ്പായിരുന്നു. ഹാജിറ അമ്മായി ഞാൻ വന്നത്​ അറിഞ്ഞ്​ പ്രത്യേക ചില പലഹാരങ്ങളുമായി സന്​ധ്യക്ക്​ വരുമെന്ന്​. രാത്രിയായപ്പോൾ ഹാജിറ അമ്മായി നോമ്പ് തുറക്കാൻ പലഹാര തട്ടുമായി വന്നില്ല പകരം മറ്റൊരു അയൽക്കാരിയായ സൈനുമ്മയാണ് കൊണ്ടുവന്നത്. അതെന്താ ഹാജിറ അമ്മായി വരാത്തത്​. അപ്പോഴാണ്​ അമ്മ ക്ഷമാപണത്തോടെ ആ കാര്യം പറയുന്നത്​. നിന്നോട്​ പറയാൻ മറന്നു.  ഹാജിറ താത്തയുടെ കുടുംബം കുറച്ച്​ മുമ്പ്​ വീട് വിറ്റു  മറ്റൊരു നാട്ടിലേക്ക് പോയി. എ​​​​െൻറ മനസിൽ പെ​െട്ടന്ന്​ മുറിവുണ്ടായി. ഹാജിറ അമ്മായി ഇപ്പോൾ എവിടെയാകും. ഇൗ റമദാനിൽ അവർ നോമ്പും പിടിച്ച്​ പകൽവേളകളിൽ പലഹാരം ഉണ്ടാക്കി അവരുടെ പുതിയ അയൽക്കാരുടെ വീടുകളിലേക്ക്​ കയറിച്ചെല്ലുന്നുണ്ടാകാം. ആ നിറഞ്ഞ ചിരിയും വർത്താനവും പലഹാര രുചികളും ആ ദേശത്തിലെ അയൽക്കാരെ സന്തോഷിപ്പിക്കുന്നുണ്ടാകാം. അത്യപൂർവ്വമായൊരു സ്​നേഹ സൗഹൃദം അവിടെ പൂത്തുലയുന്നുണ്ടാകാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalamnewsramadan 2018
News Summary - ramadan 2018-bahrain-gulf news
Next Story