ഇനി രാജ്യം റമദാെൻറ നിറവിൽ
text_fieldsമനാമ: ശഅ്ബാൻ 30 പൂർത്തിയാക്കി നാളെ മുതൽ നോമ്പ് ആരംഭിക്കുന്നതോടെ രാജ്യം വിശുദ്ധിയുടെ രാപ്പകലുകളിലേ
ക്ക്. റമദാനെ വരവേൽക്കാൻ മാസങ്ങൾക്ക് മുെമ്പ എങ്ങും ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പള്ളികളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും എല്ലാം നോമ്പുകാലത്തെ വരവേൽക്കാൻ വിവിധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മസ്ജിദുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുകയും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ഒപ്പം നോമ്പ് തുറക്കായി വിവിധ മസ്ജിദുകളിൽ തമ്പുകളും രൂപം കൊണ്ടിട്ടുണ്ട്. ചില പള്ളികളിൽ പള്ളികളുടെ അകത്ത് നോമ്പ് തുറക്കായുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി അറബി വീടുകളിലും നോമ്പ് കാലത്ത് പ്രത്യേക മജ്ലിസുകൾക്കായി കൂടാരങ്ങൾ ഉയർന്നിട്ടുണ്ട്.
ഉറ്റവർക്കും പ്രിയപ്പെട്ടവർക്കും ഒപ്പം നോമ്പുതുറക്കാനും ബന്ധങ്ങൾ ഉൗഷ്മളമാക്കാനുമുള്ള അറബി വേദികളാണ് ഇത്തരം മജ്ലിസുകൾ. വ്യാപാര സ്ഥാപനങ്ങളിൽ റമദാൻ പ്രമാണിച്ച് വമ്പൻ ഒാഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ മാളുകളിൽ ആകർഷകമായ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും എല്ലാം മികച്ച ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ മാർക്കറ്റ് പോലുള്ള സാധാരണക്കാരുടെ കേന്ദ്രങ്ങളിലും തിരക്ക് വർധിച്ച് കഴിഞ്ഞു. പച്ചക്കറികളും പഴങ്ങളും വാങ്ങാനുമാണ് ഏറെ തിരക്ക്. നോമ്പ് കാലത്ത് ചൂട് കൂടിയതിനാൽ പഴ വിപണിയിലെയും വിലയിൽ വർധനവ് ഉണ്ടാകുമെന്നാണ് സൂചന. റമദാൻ പ്രമാണിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് ആപ്പിൾ, ഒാറഞ്ച്, വാഴപ്പഴം. തണ്ണിമത്തൻ തുടങ്ങിയ യഥേഷ്ഠം എത്തികഴിഞ്ഞു. കാരയ്ക്കകളുടെ വൻശേഖരം തന്നെ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. സൗദിയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള കാരയ്ക്കകൾക്ക് ഒപ്പം ബഹ്റൈനിലെ ഇനങ്ങളുമുണ്ട്. നോമ്പ് കാലത്ത് ഉംറക്ക് പോകാൻ ഒരുങ്ങുന്നവരും നിരവധിയുണ്ട്. ഇതിനായി ഉംറ ക്ലാസുകളും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.