റമദാനെ വരവേൽക്കാൻ രാജ്യം ഒരുങ്ങി
text_fieldsമനാമ: വിശുദ്ധ റമദാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസി സമൂഹം. രാജ്യത്തെ മസ്ജിദുകൾ റമദാനിലെ പ്രാർഥനകൾക്കും നോമ്പുതുറകൾ സംഘടിപ്പിക്കാനും തയ്യാറായി കഴിഞ്ഞു. റമദാൻ കാലത്തേക്കുള്ള ഭക്ഷണ വിഭവങ്ങൾ ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങുന്നവരുടെ തിരക്ക് ഷോപ്പിങ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രകടമാണ്. രാജ്യത്തെ പ്രധാന മസ്ജിദുകൾക്ക് മുന്നിൽ നോമ്പ് തുറക്കായി പ്രത്യേകം ടെൻറുകളും ഒരുങ്ങി. അതേസമയം റമദാൻ കാലത്ത് ഭക്ഷ്യസാധനങ്ങൾക്ക് വില കൂടാതിരിക്കാനുള്ള നടപടികൾ ഗവൺമെൻറ് സ്വീകരിച്ചിട്ടുണ്ട്.
സുന്നീ-ജഅ്ഫരീ ഒൗഖാഫുകളുടെ സഹകരണത്തോടെ ഉത്തര മേഖല മുനിസിപ്പല്‍ കൗണ്‍സില്‍ റമദാനിൽ പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുസ്ഥിരത, സമൂഹിക പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, മാലിന്യ അളവ് കുറക്കല്‍, പരിസര ശുചീകരണം തുടങ്ങി വിവിധ കാര്യങ്ങളാണ് ഇത് വഴി ലക്ഷ്യമിടുന്നത്. മതപരമായ അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും മന്ത്രാലയം ഊന്നല്‍ നല്‍കുന്നുണ്ട്. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ക്ലീനിങ് കമ്പനിയായ ഒര്‍ബയിസറുമായി സഹകരിച്ച് വിവിധ പ്രദേശങ്ങളില്‍ പരിസ്ഥിതി സംരക്ഷണ കാമ്പയിന്‍ നടത്തും.
റമദാനില്‍ പ്രത്യേക പരിപാടികളുമായി ബഹ്റൈന്‍ ടി.വി ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ ടെലിവിഷന്‍ ആന്‍റ് റേഡിയോ കാര്യ അസി. അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ഖാലിദ് അദ്ദൂസരി അടുത്തിടെ അറിയിച്ചിരുന്നു. റമദാെൻറ ആത്മ ചൈതന്യത്തോട് യോജിക്കുന്നതും മതപരവും, വൈജ്ഞാനികവും വിനോദപരവുമായ പരിപാടികളാണ് റമദാനില്‍ സംപ്രേക്ഷണം ചെയ്യുക. റേഡിയോ സ്റ്റേഷനുകളില്‍ കേള്‍വിക്കാര്‍ക്ക് നേരിട്ട് സംവദിക്കാനും അവസരമൊരുക്കും. ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹിയുടെ നിര്‍ദേശ പ്രകാരമാണ് വിവിധ പരിപാടികള്‍ ടി.വിയിലും റേഡിയോ നിലയങ്ങള്‍ വഴിയും പ്രക്ഷേപണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.