ഓർമകൾക്ക് എന്തു സുഗന്ധം
text_fieldsപൊരിയും തക്കാളിയും ഉള്ളിയും കാരറ്റും ഒന്നിച്ച് ഒരു പാത്രത്തിലിട്ട് അതിൽ കുറച്ചു വെള ിച്ചെണ്ണയും മുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് തന്നാൽ എങ്ങനെ ഉണ്ടാവും? വ േണെങ്കിൽ ഒരു പുഴുങ്ങിയ മുട്ടകൂടി ചേർത്താലോ? സൂപ്പറാ... കഴിച്ചുകഴിഞ്ഞാൽ ഒരു പ്ലേറ്റും കൂടി വാങ്ങിക്കാൻ തോന്നും...
അതാണ് ‘ചറുമൊരി’. കാസർകോട് ടൗണിലെ തട്ടുകടകളിലെ സൂപ്പ ർസ്റ്റാർ. പ്രവാസത്തിെൻറ ഇടവേളകളിൽ നാട്ടിലെത്തിയാൽ പോയ്മറഞ്ഞ വഴികളിലെ കാഴ് ചകൾ ഓർക്കുന്നത് അവിടെയൊക്കെ നടന്നുതീർത്തുകൊണ്ടാണ്. അതോടൊപ്പംതന്നെ മറക്കാൻ പറ ്റാത്തതാണ് അന്നത്തെ പെരുന്നാളും.
ആഘോഷങ്ങൾ എന്നും ആനന്ദത്തിെൻറ നാളുകളാണല്ലോ. ഭക്ഷണം, വസ്ത്രം, വിനോദങ്ങൾ, യാത്രകൾ... ഒന്നിനും ഒരു പഞ്ഞമില്ലാത്ത കാലമാണിത്. അതുകൊണ്ട് തന്നെ ഇന്ന് നമ്മൾക്ക് എന്നും പെരുന്നാളാണ്. എന്നാൽ, പഴയകാലത്ത് ഇതായിരുന്നില്ല സ്ഥിതി.
ഇന്ന് ഗൾഫ് തുറന്നുതന്ന അവസരങ്ങളിലൂടെ ഗ്രാമങ്ങളെ നഗരങ്ങൾ വിഴുങ്ങി. ആധുനികതയുടെ നീതിശാസ്ത്രങ്ങൾ നമ്മളെ ഭരിക്കാൻ തുടങ്ങി. പുത്തൻ വാഹനങ്ങളിൽ ലോകം കറങ്ങുന്ന, ലോകം വിരൽത്തുമ്പിൽ കറക്കുന്ന പുതുതലമുറയോട് സൈക്കിൾ വാടകക്കെടുത്ത് പെരുന്നാൾ ആഘോഷിച്ച കഥപറഞ്ഞാൽ അത് എത്രത്തോളം വിശ്വസനീയമാകുമെന്നത് ചിന്തിക്കേണ്ട കാര്യമാണ്. പക്ഷേ, ആ വാടക സൈക്കിളിൽ വട്ടത്തിൽ ചവിട്ടി നീങ്ങിയ കാലം അന്നത്തെപ്പോലെ ഇന്നും മനസ്സിനുള്ളിൽ ഓർമകളുടെ ബെല്ലടിക്കുന്നുണ്ട്.റമദാൻ ഇരുപത് കഴിഞ്ഞാൽ വാടകക്ക് സൈക്കിളെടുക്കാൻ ഞങ്ങൾ, അതായത് ഞാനും മധു ഏട്ടനും മുനീറും പ്രദിയും ഗോപിയും എല്ലാം പണസമാഹരണ യജ്ഞം ആരംഭിക്കും. കശുവണ്ടി പെറുക്കുമ്പോൾ അരയിലൊളിപ്പിച്ച ചെറിയ പ്ലാസ്റ്റിക് കവറിൽ ഇടുന്ന കശുവണ്ടി സൈക്കിൾ വാടകക്കുള്ള ഫണ്ട് കലക്ഷനിലെ ബോണസാണ്. റമദാൻ 28 ആകുമ്പോഴേക്കും സൈക്കിൾ അഡ്വാൻസ് നൽകി ബുക്ക് ചെയ്യണം. മണിക്കൂറിന് 25 പൈസയാണ് ഏറ്റവും ചെറിയ സൈക്കിളിന് വാടക. അതിലും വലുതിന് 50 പൈസയും. ഹസിനാർച്ചെൻറ സൈക്കിൾ കടയിലേക്ക് ലോകം വെട്ടിപ്പിടിച്ച മാതിരി പൈസയുംകൊണ്ടുള്ള ഞങ്ങടെ പോക്ക് ഒരിക്കലും മറക്കാനാവാത്തതു തന്നെ.
വാടകക്ക് സൈക്കിൾ എടുത്താൽ പിന്നെ ഒരു അർമാദിക്കലാണ്. സൈക്കിളിൽ ചെർക്കള ടൗണിലും സുഹൃത്തുക്കൾക്കിടയിലും നാലുറൗണ്ട് ചുറ്റിയാൽ കിട്ടുന്ന ഒരു ആത്മസംതൃപ്തിയുണ്ട്. വിലമതിക്കാനാവാത്ത ഒരനുഭൂതിയാണത്.എല്ലാം കഴിഞ്ഞു മിക്കപ്പോഴും ഒടിഞ്ഞ സൈക്കിളായിരിക്കും ഹസിനാർച്ചക്ക് കിട്ടുക. മൂപ്പരുടെ രണ്ടു ചീത്തവിളി കേട്ട് തലതാഴ്ത്തി അഭിമാനപൂർവമുള്ള ആ വരവ് ഉണ്ടല്ലോ. അപ്പൻ തമ്പുരാെൻറ മഠപ്പുരയിലെ തിരുവാഭരണം ഉത്സവത്തിന് എത്തിക്കുന്ന ഇന്ദുചൂഡെൻറ ക്ലൈമാക്സിലെ വരവ് പോലെയാണത്.പെരുന്നാൾ ദിവസം ഓരോ വീട്ടിലും കയറി ഇറങ്ങലാണ്. മുനീറിെൻറ ഉമ്മാെൻറ നെയ്ച്ചോറും ബീഫ് കറിയും ഇന്നും നാവിൽ കപ്പലോടിപ്പിക്കുന്നു. പിന്നെ കാസർകോടൻ തനത് പലഹാരങ്ങൾ. മുഖ്യമായും മുസ്ലിം വീടുകളിൽ ഉണ്ടാക്കുന്നത്. അതിെൻറയൊക്കെ രുചി ഒന്ന് വേറെ തന്നെ.
പൊരി അപ്പം, നെയ്യട, ഈത്തപ്പഴം കാച്ചിയത്, കടല കാച്ചിയത്, പത്തൽ, കോഴിക്കടമ്പ്, ബായക്കാച്ചി, നെയ്പത്തൽ അങ്ങനെ അങ്ങനെ...
പക്ഷേ, ഓരോ പെരുന്നാൾ ഓർമകളിലും വേദനയായി ഉള്ളത് സുഹൃത്ത് ഇക്ബാലിന് പറ്റിയ അപകടമാണ്. കാസർകോട് ഒരു മൊത്തക്കച്ചവട സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇഖ്ബാൽ. ജോലി കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ വഴുതിവീണ് നടുവൊടിഞ്ഞു കിടക്കുന്ന അവെൻറ മുഖം ഒരു നേർത്ത വിങ്ങലാണിന്നും. ഏക ആശ്രയമായ മകെൻറ അടുത്ത് ഇരിക്കുന്ന അവെൻറ ഉമ്മയുടെയും പെങ്ങളുടെയും മുഖം ഇന്നും മനസ്സിലുണ്ട്. പെരുന്നാൾദിനം അവെൻറ ഒപ്പം വീട്ടിൽ പോയപ്പോൾ ഉമ്മ ഉണ്ടാക്കിത്തന്നിരുന്ന കോഴിക്കടമ്പ് (അരിപ്പൊടിയും കോഴിയിറച്ചിയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവം) എങ്ങനെ മറക്കും?
അങ്ങനെ ഓരോ പെരുന്നാളും ഓർമകളുടെ ഉത്സവം കൂടിയാകുന്നു. അക്കാലത്തെ പെരുന്നാളിെൻറ ഓരോ നിമിഷങ്ങളും ഇന്നും ആഹ്ലാദത്തിേൻറതാണ്. അതുകൊണ്ട് തന്നെ ആ ഓർമകൾക്കൊന്നും മരണവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.