Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right4000 നി​ർ​ധ​ന​...

4000 നി​ർ​ധ​ന​ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി റ​മ​ദാ​ൻ കാ​മ്പ​യി​ൻ

text_fields
bookmark_border
കാ​മ്പ​യി​നി​നാ​യി ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ പാ​ക്ക് ചെ​യ്യു​ന്ന ബി.​ആ​ർ.​സി.​എ​സ് വ​ള​ന്‍റി​യ​ർമാർ
cancel
camera_alt

കാ​മ്പ​യി​നി​നാ​യി ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ പാ​ക്ക് ചെ​യ്യു​ന്ന ബി.​ആ​ർ.​സി.​എ​സ് വ​ള​ന്‍റി​യ​ർമാർ

മ​നാ​മ: റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി നി​ർ​ധ​ന​രാ​യ 4000 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി ബ​ഹ്റൈ​ൻ റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (ബി.​ആ​ർ.​സി.​എ​സ്). അ​രി, പ​ഞ്ച​സാ​ര, എ​ണ്ണ തു​ട​ങ്ങി 13 ഭ​ക്ഷ്യ വ​സ്തു​ക്ക​ള​ട​ങ്ങി​യ 4000 പെ​ട്ടി​ക​ളാ​ണ് ഇ​തി​നാ​യി സ​ജ്ജ​മാ​ക്കു​ന്ന​ത്.

കാ​മ്പ​യി​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്ന് ഞ​ങ്ങ​ളു​ടെ സോ​ഷ്യ​ൽ സ​ർ​വി​സ് ക​മ്യൂ​ണി​റ്റി​യു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ തീ​ർ​ത്തും അ​ർ​ഹ​രാ​യ 4000 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തെ​ന്ന് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി മു​ബാ​റ​ക് അ​ൽ ഹാ​ദി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കാ​മ്പ​യി​നി​ലൂ​ടെ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ചെ​റി​യ രീ​തി​യി​ൽ ത​ന്നെ​യെ​ങ്കി​ലും സ​ഹാ​യ​ക​ര​മാ​കും. കാ​മ്പ​യി​ൻ ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ തു​ട​രു​ന്ന​തി​നാ​യി ബി.​ആ​ർ.​സി.​എ​സി​ന്‍റെ വ​ള​ന്‍റി​യ​ർ​മാ​ർ സ​ജ്ജ​രാ​ണ്. ഇ​തി​ലൂ​ടെ യു​വാ​ക്ക​ളി​ൽ സ​ഹാ​യ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും മ​നോ​ഭാ​വം വ​ള​ർ​ത്താ​ൻ സൊ​സൈ​റ്റി​ക്ക് ക​ഴി​യാ​റു​ണ്ടെ​ന്നും അ​ൽ ഹാ​ദി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 40 വ​ർ​ഷ​ങ്ങ​ളാ​യി സൊ​സൈ​റ്റി സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്തു​ണ്ട്. എ​ല്ലാ റ​മ​ദാ​നി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ആ​വ​ശ്യ​ക്കാ​രി​ലെ​ത്തി​ക്കാ​ൻ സൊ​സൈ​റ്റി ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​മ്പ​യി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​നും സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ബി.​ആ​ർ.​സി.​എ​സി​യു​ടെ വെ​ബ്സൈ​റ്റാ​യ www.rcsbahrain.org സ​ന്ദ​ർ​ശി​ക്കു​ക​യോ 17293171 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsRamadan campaignBahrain Red Crescent Society
News Summary - Ramadan campaign to help 4000 needy families-Bahrain Red Crescent Society
Next Story