റമദാൻ രുചിയൊരുക്കാം; സമ്മാനം നേടാം
text_fields'ഗൾഫ് മാധ്യമം' വായനക്കാരിൽനിന്ന്, രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു മനാമ: 'ഗൾഫ് മാധ്യമം' വായനക്കാരിൽ നിന്ന് റമദാനിലെ രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു. പരമ്പരാഗത രുചിക്കൂട്ടുകളോ അടുക്കളയിലെ പരീക്ഷണങ്ങളിൽ വിജയം കണ്ടതോ ആകാം പാചകക്കുറിപ്പുകൾ. 'മസാലി' റസ്റ്റാറൻറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ മികച്ച പാചകക്കുറിപ്പുകൾ അയക്കുന്ന 10 പേർക്ക് സമ്മാനം നൽകും.
റെസിപ്പി തയാറാക്കുന്ന ആളുടെ പടവും വിഭവത്തിന്റെ ചിത്രവും ചേർത്ത് അയക്കണം. കുറിപ്പുകൾ എന്ന bahrain@gulfmadhyamam.net ഇ-മെയിലിൽ അയക്കാം. സ്വന്തം ഫോട്ടോയും വിഭവത്തിന്റെ ഫോട്ടോയും പേരും ഫോൺ നമ്പറും ഉൾപ്പെടുത്താൻ മറക്കരുത്. ബഹ്റൈനിലുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.