'ലാവുദിക്കുന്നതും' കാത്തുനിന്ന രാവുകള്‍
text_fieldsറമദാന് 29ന് മഗ്രിബ് കഴിയുമ്പോഴേക്കും കാണുന്നവരെല്ലാം ചോദ്യം തുടങ്ങും: ''ലാവ് കണ്ടാ?'' നിലാവ് അഥവാ മാസപ്പിറവി കണ്ടോ എന്നാണ് ചോദ്യം.
ടെലിവിഷന്‍ പ്രചാരത്തിലില്ലാത്ത കാലമാണ്. ടെലിഫോണുള്ളത് നാട്ടില്‍ ആകെ ഒന്നോ രണ്ടോ വീടുകളില്‍ മാത്രം. മഗ്രിബ് നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തി ജീരകക്കഞ്ഞിയും കുടിച്ചിരിക്കുമ്പോള്‍ പള്ളിയില്‍നിന്ന് തക്ബീര്‍ മുഴങ്ങുന്നതു കേട്ടാലാണ് മനസ്സിലാവുക: ശവ്വാല്‍ മാസപ്പിറവി കണ്ടിരിക്കുന്നു.
റമദാന് പരിസമാപ്തിയാവുന്നു. നാളെ ഈദുല്‍ ഫിത്ര്. പള്ളിമിനാരത്തില്‍നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുന്നതോടെ അടുക്കളകളില്‍ പലഹാരച്ചട്ടികള് അടുപ്പത്തേക്ക് കയറുകയായി. പെരുന്നാള്‍ ദിനത്തിലേക്കുള്ള പലഹാരങ്ങള്‍ക്കായി ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ തിളക്കുകയായി. ഉമ്മമാര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്കും ഉറക്കമില്ലാത്ത രാത്രിയാണ് പെരുന്നാള്‍ രാവ്. വറുത്ത് കോരിയെടുത്ത് വെക്കുമ്പോഴേക്കും കാണാതാവുന്ന പലഹാരങ്ങളുടെ രാവ്.
പെരുന്നാള്‍ദിനം രാവിലെ പള്ളിയില്‍ പോകുമ്പോൾ ഇടാന്‍ ഒരുക്കി വെച്ചിരിക്കുന്ന പെരുന്നാള്‍ക്കോടിയുടെ പുതുമണം നിറഞ്ഞ രാവ്. അടുക്കളയില്തന്നെയിരുന്ന് ഉറങ്ങിപ്പോയ എത്രയോ പെരുന്നാള്‍ രാവുകള്‍. പലഹാരമുണ്ടാക്കലും രാവിലത്തെ പത്തിരിക്കും കറിക്കുമുള്ള ഒരുക്കങ്ങളും കഴിഞ്ഞ് ഉമ്മ ഉറങ്ങിയത് എപ്പോളായിരിക്കും? ആര്‍ക്കറിയാം?
'ലാവ്' കണ്ട കാര്യം നാട്ടില്‍ ആദ്യമറിയുന്ന കുട്ടികളിലൊരാള്‍ എന്ന പത്രാസ് കൈവരുന്ന രാത്രി കൂടിയായിരുന്നു പെരുന്നാള്‍ രാവുകള്‍. മഗ്രിബ് കഴിയുന്നതോടെ തന്നെ ആളുകള്‍ പള്ളിയുടെ മട്ടുപ്പാവിലും മിനാരങ്ങളിലും കയറി പടിഞ്ഞാറോട്ടു നോക്കിനില്ക്കും. ദൂരെ എവിടെയെങ്കിലും തെളിയുന്നുണ്ടോ ശവ്വാലമ്പിളി?
'അതാ അതാ' എന്നും പറഞ്ഞ് ചില കുട്ടികള്‍ ഒച്ചയുണ്ടാക്കും. പക്ഷേ, മുതിര്‍ന്നവര്‍ വന്നു നോക്കുമ്പോള്‍ ഒന്നുമുണ്ടാവില്ല. ഇശാഅ് നമസ്കാരം കഴിയുമ്പോഴും മാസപ്പിറവി കണ്ടതായി വിവരമില്ലെങ്കില്‍ ഉപ്പയോടൊപ്പം പള്ളിയില്‍നിന്നു (തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് വെള്ളാങ്ങല്ലൂര്‍ മഹല്ല് ജുമാ മസ്ജിദ്) പുറപ്പെടുന്നതു മഹല്ലിലെ പ്രമാണിയായ പുത്തന്കാട്ടിലെ കാദര്‍ ഹാജിയുടെ വീട്ടിലേക്കാണ്. മഹല്ല് സ്ഥാപകരിലൊരാളും പള്ളി കമ്മിറ്റി പ്രസിഡൻറുമാണ് ഉപ്പ. (കരൂപ്പടന്നയിലെ പരേതനായ വി.എം. മൊയ്തീന് കുട്ടി ഹാജി).
കാദര്‍ഹാജിയും ഉപ്പയും മഹല്ലിലെ മറ്റു പ്രമുഖരും ചേര്‍ന്ന് ചെറിയൊരു ജാഥപോലെയാണ് പോക്ക്. കുട്ടികളായി ഞങ്ങള്‍ ഒന്നോ രണ്ടോ പേര്. കാദര്‍ ഹാജിയുടെ വീട്ടില്‍ ഫോണുണ്ട്.
മുതിര്‍ന്നവര്‍ വീടിനകത്തു കയറും. ഞങ്ങള്‍ കുട്ടികള്‍ റോഡിലെ വാഹനങ്ങളെണ്ണിയും മാനത്തെങ്ങാന് അമ്പിളിക്കല കാണുന്നുണ്ടോ എന്നു നോക്കിയും നിന്നു നേരം കളയും. വീടിനകത്തു മുതിര്‍ന്നവര്‍ ഫോണ്‍വിളിയുടെ തിരക്കിലാണ്.
ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും കോഴിക്കോട്ടെയും മറ്റും സമുദായപ്രമുഖരെ വിളിക്കുകയാണ്. ട്രങ്ക് ബുക്ക് ചെയ്ത് വേണം വിളിക്കാന്‍. നല്ല ഉച്ചത്തില്‍ പറഞ്ഞാലേ ഫോണിെൻറ അങ്ങേത്തലക്കല്‍ കേള്‍ക്കൂ.
അറിയേണ്ടത് ഇത്രമാത്രം: 'എവിടെയങ്കിലും മാസം കണ്ടതായി വിവരമുണ്ടോ?' എവിടെയും മാസം കണ്ടില്ലെന്നറിഞ്ഞാല് മടക്കയാത്രയില്‍ ഞങ്ങള്‍ കുട്ടികള്‍ നിരാശരാവും. പെരുന്നാളിന് ഇനിയും ഒരുദിവസംകൂടി കാക്കണം. 'ഭാഗ്യമുള്ള' രാവുകളില്‍ കാദര്‍ ഹാജിയുടെ ഫോണിലെ വിളികള്‍ക്കിടയില്‍ ഇരിങ്ങാലക്കുടയില്‍ നിന്നോ തൃശൂരില്‍ നിന്നോ ആ വിവരം ലഭിക്കും: 'കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസം കണ്ടിരിക്കുന്നു.'
പിന്നെ പള്ളിയിലേക്കൊരോട്ടമാണ്. മുസ്ലിയാരും മുക്രിയും ദര്‍സ് വിദ്യാര്‍ഥികളായ 'മുസ്ല്യാക്കുട്ടികളും' അവിടെ കാത്തിരിക്കുന്നുണ്ടാവും.
പള്ളി മിനാരത്തില്‍ നിന്നു തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി. പുത്തനുടുപ്പിട്ടു പ്രഭാതത്തില്‍ പള്ളിയിലേക്കിറങ്ങുമ്പോഴും മുഴങ്ങുന്നുണ്ടാവും ആ തക്ബീര്‍ ധ്വനികള്‍.
പില്ക്കാലത്ത് ടി.വി ന്യൂസ് ചാനലുകളും പിന്നീട് മൊബൈല്‍ ഫോണും വാട്സ്ആപ്പുമൊക്കെ വന്നപ്പോള്‍ 'മാസം കാണാനുള്ള' കാത്തിരിപ്പിലെ ആകാംക്ഷയും ഉദ്വേഗവും നഷ്ടമായി. കാപ്പാട് കടപ്പുറത്ത് അമ്പിളിക്കല കാണുന്ന നിമിഷംതന്നെ ചാനലില്‍ ബ്രേക്കിങ് ന്യൂസ് വരുകയായി.
ഇന്നിപ്പോള്‍ ആരോര്‍ക്കുന്നുണ്ടാവും, 'ലാവുദിക്കുന്നതും' കാത്തുനിന്ന ആ റമദാന് രാവുകള്‍?
ത് എന്തിനാണ് പിടിക്കുന്നത് എന്നും മനസ്സിലായി. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും നിവൃത്തിയുണ്ടെങ്കിലും ഒന്നുമില്ലാത്ത പാവപ്പെട്ടവരെപ്പോലെ വിശപ്പ് അടക്കി പിടിച്ചിരിക്കുക.
വിശപ്പിെൻറ കാഠിന്യത്തിൽ ആഹാരത്തിെൻറ വില അറിഞ്ഞ് ദാനം ചെയ്യാൻ കിട്ടുന്ന പുണ്യദിനങ്ങളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.