ആ അറബി സഹയാത്രികന്‍റെ വാക്കുകൾ
text_fields20വർഷം മുമ്പായിരുന്നു അത്. നാട്ടിൽ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് ഫ്ലൈറ്റിൽ പോകുകയായിരുന്നു ഞാൻ. ഉച്ചക്ക് ഭക്ഷണം വിളമ്പാനുള്ള തിരക്കിലാണ് എയർഹോസ്റ്റസുമാർ. നല്ല വിശപ്പുണ്ടായിരുന്നു. എെൻറ അടുത്ത് എത്തി അവർ ഭക്ഷണപാനീയങ്ങൾ വിളമ്പി. ഞാൻ അത് കഴിക്കുംമുമ്പാണ് ശ്രദ്ധിച്ചത് എെൻറ തൊട്ടടുത്തിരിക്കുന്ന ഒരു അറബി ഭക്ഷണം വാങ്ങിയിട്ടില്ല. അദ്ദേഹം കഴിക്കാത്തതിെൻറ കാരണമെന്താകാം. ഞാൻ പതിയെ അദ്ദേഹത്തോട് ചോദിച്ചു.
അപ്പോൾ അറബി തനിക്ക് നോമ്പുണ്ടെന്നും നോമ്പുകാലത്ത് പകൽ ഒന്നും തങ്ങൾ കഴിക്കില്ലെന്നും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത്. അപ്പോൾ എനിക്ക് ഭക്ഷണം കഴിക്കാൻ വിഷമമായി. ഒരു നോമ്പുകാരെൻറ അടുത്തിരുന്ന് കഴിക്കുേമ്പാൾ അദ്ദേഹത്തിനത് വിശപ്പിലേക്കുള്ള പ്രലോഭനമാകില്ലെ. അതൊരു പാപമല്ലെ. എന്നാൽ എെൻറ വിഷമം മനസിലാക്കിയപോലെ അറബി ഭക്ഷണം കഴിച്ചോളൂ തനിക്കൊരു ബുദ്ധിമുട്ടും ഇല്ലായെന്നും പറഞ്ഞു. എനിക്ക് അദ്ദേഹത്തോട് കൂടുതൽ ബഹുമാനം തോന്നി.
അവരുടെ രാജ്യത്തെ വിമാനമാണ്. വേണമെങ്കിൽ നോമ്പിെൻറ പേരിൽ അവർക്ക് പകൽ ഭക്ഷണം വിളമ്പാതിരിക്കാം. എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിനും നിഷ്ടകൾക്കും അവർ നൽകുന്ന ആദരവും പുലർത്തുന്ന സഹിഷ്ണുതയും എന്നെ സ്പർശിച്ചു. യഥാർത്ഥത്തിൽ ഇത്തരം സഹിഷ്ണുകതകളും പരസ്പര ബഹുമാനങ്ങളും മനുഷ്യനെ കൂടുതൽ നവീകരിക്കുകയും സ്നേഹത്തിൽ അധിഷ്ഠിതമാക്കുകയും ചെയ്യുന്നു. പ്രവാസ ഭൂമികയിൽ പിന്നീട് പലപ്പോഴും ഞാൻ ോമ്പിനെ അടുത്തറിഞ്ഞു. നോമ്പുതുറകളിൽ സംബന്ധിച്ചു. സമൂഹ നോമ്പുതുറകളിൽനിന്ന് കിട്ടുന്ന നല്ല ഭക്ഷണം പാവപ്പെട്ട തൊഴിലാളികൾക്ക് വിശപ്പ് മാറ്റാനുള്ള അവസരവുമാണെന്നും മനസിലാക്കി.
മറ്റൊന്ന് നോമ്പ് നോക്കുന്നവരുടെ ത്യാഗമാണ്. സമ്പത്തും സുഖവും നല്ല ഭക്ഷണവും ഉള്ളവർ അത് ഒഴിവാക്കി ദൈവത്തോടുള്ള കടപ്പാട് പ്രകടിപ്പിക്കാൻ ആത്മീയവും ശാരീരികവുമായ വിശപ്പ് പാലിക്കുന്നു എന്നുള്ളത് തികച്ചും ത്യാഗമാണ്. അത് ദൈവം ഇഷ്ടപ്പെടുന്നതാണ്. നോമ്പുകാലത്ത് കഴിഞ്ഞ വർഷം ഒന്നുരണ്ട് തൊഴിലാളികളുടെ കേന്ദ്രത്തിലെ നോമ്പ് തുറയിൽ കഴിഞ്ഞ വർഷം ഞാൻ പെങ്കടുത്ത ഒാർമ വരുന്നു.
ഒന്ന് എെൻറ ഇടവകയിലെ ഒരാൾ ക്ഷണിച്ച പ്രകാരം ഞാൻ പോയതായിരുന്നു. പ്രിൻറിംങ് പ്രസിലെ ആ തൊഴിലാളികൾക്കൊപ്പം പലതരം ഭക്ഷണം കഴിക്കുേമ്പാൾ അവരുടെ കണ്ണുകളിലെ നിറവും മുഖത്തെ സംതൃപ്തിയും കണ്ട് എനിക്കും സന്തോഷമായി. നോമ്പുകാലത്ത് തൊഴിലുടമകൾ തങ്ങളുടെ തൊഴിലാളികൾക്ക് സമ്മാനിക്കുന്ന നോമ്പ് തുറകൾ നാവുകളിലെ രുചിമധുരം മാത്രമല്ല, മനസുകൾക്ക് നൽകുന്ന സമ്മാനം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.