Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ള്‍ഫി​ലെ നോ​മ്പും...

ഗ​ള്‍ഫി​ലെ നോ​മ്പും നാ​ട്ടി​ലെ നോ​മ്പോ​ര്‍മ​ക​ളും...

text_fields
bookmark_border
ഗ​ള്‍ഫി​ലെ നോ​മ്പും നാ​ട്ടി​ലെ നോ​മ്പോ​ര്‍മ​ക​ളും...
cancel

റ​മ​ദാ​ന്‍ ഓ​രോ ഇ​സ് ലാ​മി​ക വി​ശ്വാ​സി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ല​മാ​ണ്. പ​രി​ശു​ദ്ധ ഖു​ര്‍ആ​ന്‍ അ​വ​ത​രി​ച്ച മാ​സം. മാ​സ​ങ്ങ​ളി​ല്‍ അ​ള്ളാ​ഹു ഏ​റ്റ​വും പ​വി​ത്ര​മാ​ക്കി​യ മാ​സ​വും പാ​പ​മോ​ച​ന​ങ്ങ​ളു​ടെ മാ​സ​വു​മാ​ണി​ത്. നാ​ട്ടി​ലെ നോ​മ്പോ​ര്‍മ​ക​ളും പ്ര​വാ​സി​യാ​യ​തി​ന് ശേ​ഷ​മു​ള്ള നോ​മ്പ് വി​ശേ​ഷ​വും പ​ങ്കു​വെ​ക്കു​ക​യാ​ണി​വി​ടെ.

ഉ​മ്മ​യു​ടെ​യും വാ​പ്പ​യു​ടെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും കൂ​ടെ​യു​ള്ള നോ​മ്പു​കാ​ലം മ​നോ​ഹ​ര​മാ​യി​രു​ന്നു. എ​ഴു​തി​യാ​ല്‍ തീ​രാ​ത്ത അ​നു​ഭ​വ​ങ്ങ​ളു​ണ്ട് ആ ​കാ​ല​ത്ത്. ഓ​രോ പ്ര​വാ​സി​യു​ടെ​യും നാ​ട്ടി​ലെ പ്രി​യ​പ്പെ​ട്ട​വ​രോ​ടൊ​പ്പ​മു​ള്ള നോ​മ്പു​കാ​ലം മ​ധു​ര​മു​ള്ള​താ​യി​രി​ക്കും. സു​ബ്ഹി ബാ​ങ്കി​ന് മു​മ്പ് അ​ത്താ​ഴം ക​ഴി​ക്കാ​ന്‍ ഞ​ങ്ങ​ളെ വി​ളി​ച്ചു​ണ​ര്‍ത്താ​ന്‍ ഉ​മ്മ പാ​ടു​പെ​ടു​ന്ന​തും ബാ​ങ്കി​ന് തൊ​ട്ടു​മു​മ്പ് എ​ഴു​ന്നേ​റ്റ് ധി​റു​തി​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ നോ​മ്പെ​ടു​ക്കേ​ണ്ടി വ​ന്ന​തും അ​നു​ഭ​വ​ങ്ങ​ളാ​ണ്. അ​ന്ന് സു​ബ്ഹി ബാ​ങ്കി​ന് സ​മ​യ​മാ​യി എ​ന്ന​റി​യു​ന്ന​ത് ചോ​ല​യി​ല്‍ ഉ​സ്താ​ദി​ന്റെ മ​നോ​ഹ​ര​മാ​യ സ്പീ​ക്ക​റി​ലൂ​ടെ​യു​ള്ള ഖു​ര്‍ആ​ന്‍ പ​രാ​യ​ണം കേ​ട്ടാ​ണ്.

‘എ​ടാ നീ​ച്ച് ചോ​ലേ​ല ഉ​സ്താ​ദ് ഓ​ത്ത് തു​ട​ങ്ങീ​ണ്. ഇ​പ്പോ​ള്‍ ബാ​ങ്ക് കൊ​ട്ക്കും’ അ​തു പ​റ​ഞ്ഞാ​ണ് ഉ​മ്മ ഞ​ങ്ങ​ളെ വി​ളി​ച്ചു​ണ​ര്‍ത്തു​ക. ഉ​മ്മ​മാ​ര്‍ ഉ​ണ്ടാ​ക്കി​ത്ത​രു​ന്ന പ​ത്തി​രി​യും ഇ​റ​ച്ചി​ക്ക​റി​യും ത​റാ​വീ​ഹ് ന​മ​സ്കാ​രം ക​ഴി​ഞ്ഞെ​ത്തു​മ്പോ​ഴു​ള്ള ക​ഞ്ഞി​യും എ​ല്ലാം ഓ​രോ പ്ര​വാ​സി​ക്കും മ​റ​ക്കാ​നാ​വാ​ത്ത ഓ​ര്‍മ​ക​ളാ​വും.

ഇ​രു​പ​ത്തി ഏ​ഴാം രാ​വി​ലു​ണ്ടാ​ക്കു​ന്ന സ്പെ​ഷ​ല്‍ വി​ഭ​വ​ങ്ങ​ളും പെ​രു​ന്നാ​ളി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യു​ണ്ടാ​വു​ന്ന ഒ​രു​ക്ക​ങ്ങ​ളും വ​ര്‍ഷ​ങ്ങ​ള്‍ക്കി​പ്പു​റ​വും ഓ​രോ പ്ര​വാ​സി​യും ഓ​ര്‍ത്തെ​ടു​ക്കു​ന്നു​ണ്ടാ​വും. ഓ​രോ പ്ര​വാ​സി​ക്കും ഗ​ള്‍ഫി​ലു​ള്ള നോ​മ്പ് അ​നു​ഭ​വ​ങ്ങ​ള്‍ പ​ല​താ​യി​രി​ക്കും അ​ത്താ​ഴ​ത്തി​ന് വി​ളി​ച്ചു​ണ​ര്‍ത്താ​ന്‍ ഉ​മ്മാ​ക്ക് പ​ക​രം അ​ലാ​റ​മാ​യി. ഉ​മ്മ​യു​ണ്ടാ​ക്കി ത​രു​ന്ന ഇ​റ​ച്ചി​ക്കും പ​ത്തി​രി​ക്കും പ​ക​രം ഖു​ബ്ബൂ​സാ​യി. ഭ​ക്തി​നി​ര്‍ഭ​ര​മാ​യ നോ​മ്പു​കാ​ലം ഓ​രോ പ്ര​വാ​സി​ക്കും നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നോ​മ്പു​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. പ​ല​തും ഓ​ര്‍മ​ക​ളാ​വും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanRamadan Mohabbat
Next Story