നോമ്പിന്റെ പെരുമയറിഞ്ഞ പ്രവാസക്കാലം
text_fieldsവിശപ്പ് എന്ന ആ വലിയ സത്യത്തിന്റെ വില മനസ്സിലാക്കിത്തരുന്ന, പാവപ്പെട്ടവനും പണക്കാരനും പണ്ഡിതനും പാമരനും മുന്നിൽ വിശപ്പ് ഒരുപോലെയാണെന്ന് അനുഭവിപ്പിക്കുന്ന ഒന്നാണ് നോമ്പ്. നാം അറിയാതെയോ അറിഞ്ഞോ ചെയ്തുപോയ തിന്മകളെ കരിച്ചുകളയാനും നന്മകളെ ചേർത്തുവെക്കാനും കൂടിയുള്ള അവസരമായി മാറുന്നു നോമ്പ് കാലം.
നാട്ടിലെ നോമ്പ് തുറകളിൽ പലപ്പോഴും പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊക്കെ പുലർച്ചെ തൊട്ട് വൈകുന്നേരം വരെ ജലപാനം പോലുമില്ലാതെ റമദാൻ വ്രതം നോറ്റിരിക്കുന്ന സഹോദരൻമാർക്കിടയിൽ വയർ നിറച്ച് ഭക്ഷണം കഴിച്ച് അവരോടൊപ്പം ഇരിക്കുമ്പോൾ മനസ്സിലൊരു വിഷമം ഉണ്ടാകാറുണ്ട്.
എന്നാലും ചോയിത്തോട് സ്രാമ്പിയിൽനിന്നും ബാങ്ക് വിളി ഉയരുമ്പോൾ ഒരു കാരക്കയും വെള്ളവും കുടിച്ച് ഞാനുമവരോടൊപ്പം നോമ്പ് തുറക്കും. പിന്നീട് വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചേ ആ സ്നേഹവിരുന്നിൽനിന്നും പിരിയാറുള്ളൂ.
ബാല്യകാലത്തെ നോമ്പോർമയിൽ പെരുന്നാളോർമകളാണ് മുന്നിൽ നിൽക്കുക. പെരുന്നാൾ ദിവസം അടുത്തവീടുകളിൽ നിന്നും ഞങ്ങൾ കുട്ടികൾക്ക് പെരുന്നാൾ പൈസ തരും. അതിനുവേണ്ടി രാവിലെ മുതൽ ഓരോ വീടും കയറിയിറങ്ങിയ ഓർമകൾ കൺമുന്നിൽ തെളിയുന്നു. നന്മയുടെ കൊടുക്കൽ വാങ്ങലുകളുടെ കാലം കൂടിയായിരുന്നു അത്.
അടുത്ത വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്നന്വേഷിക്കാനും അവരുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്കുചേരാനും എല്ലാ ആഘോഷങ്ങളും ഒരുമിച്ചാഘോഷിക്കാനും മനസ്സും സമയവും കണ്ടെത്തിയിരുന്ന, വീടിനു ചുറ്റും മതിലുകളില്ലാതിരുന്ന ആ നല്ല കാലത്തിന്റെ ഓർമകൾക്ക് പത്തരമാറ്റാണ്..!
പ്രവാസിയായ ശേഷമാണ് റമദാൻ നോമ്പിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്. ഒറ്റമുറിയിൽ കുടുബത്തെപ്പോലെ താമസിക്കുമ്പോൾ പെരുന്നാളും ഓണവും ക്രിസ്മസും ഞങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്നു
ഒരു റമദാൻ കാലത്ത് റൂമിലെ സഹോദരങ്ങൾ നോമ്പെടുക്കുമ്പോൾ നമ്മൾ വയറുനിറച്ചിരിക്കുന്നത് ശരിയല്ല എന്ന തോന്നലിൽനിന്നാണ് വ്രതം എടുക്കാമെന്ന ചിന്ത ഉണർന്നത്. അന്ന് അവർ തന്ന പിന്തുണയും കൂടിയായപ്പോൾ മുപ്പത് നോമ്പും പൂർത്തിയാക്കാനായി. അന്ന് തൊട്ട് കഴിഞ്ഞ പതിനാറ് വർഷമായി നോമ്പ് എടുക്കാൻ കഴിഞ്ഞു എന്നത് വലിയ ചാരിതാർഥ്യം നൽകുന്നു. ഈ വർഷവും ഇതേവരെയുള്ള എല്ലാ നോമ്പും എടുത്തു. ബാക്കിയുള്ളതുകൂടി പൂർത്തീകരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ്.
ഓരോ ഓർമയും നമ്മെ കൂടുതൽ കൂടുതൽ വെളിച്ചത്തിലേക്ക് നയിക്കുന്നതാവട്ടെ. പരസ്പരം സ്നേഹിക്കാനും അന്യന്റെ ദുഃഖത്തിൽ പങ്കാളിയാവാനും ഒരുനേരത്തേ അന്നത്തിന് വകയില്ലാത്തവന് അതിനുള്ള വഴിയുണ്ടാക്കിക്കൊടുക്കാനും നമുക്ക് കഴിയട്ടെ. അങ്ങനെ നമുക്ക് നന്മയുള്ള മനുഷ്യരാവാൻ ശ്രമിക്കാം.
വിശപ്പ് എന്ന ആ വലിയ സത്യത്തിന്റെ വില മനസ്സിലാക്കിത്തരുന്ന, പാവപ്പെട്ടവനും പണക്കാരനും പണ്ഡിതനും പാമരനും മുന്നിൽ വിശപ്പ് ഒരുപോലെയാണെന്ന് അനുഭവിപ്പിക്കുന്ന ഒന്നാണ് നോമ്പ്. നാം അറിയാതെയോ അറിഞ്ഞോ ചെയ്തുപോയ തിന്മകളെ കരിച്ചുകളയാനും നന്മകളെ ചേർത്തുവെക്കാനും കൂടിയുള്ള അവസരമായി മാറുന്നു നോമ്പ് കാലം.
നാട്ടിലെ നോമ്പ് തുറകളിൽ പലപ്പോഴും പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊക്കെ പുലർച്ചെ തൊട്ട് വൈകുന്നേരം വരെ ജലപാനം പോലുമില്ലാതെ റമദാൻ വ്രതം നോറ്റിരിക്കുന്ന സഹോദരൻമാർക്കിടയിൽ വയർ നിറച്ച് ഭക്ഷണം കഴിച്ച് അവരോടൊപ്പം ഇരിക്കുമ്പോൾ മനസ്സിലൊരു വിഷമം ഉണ്ടാകാറുണ്ട്.
എന്നാലും ചോയിത്തോട് സ്രാമ്പിയിൽനിന്നും ബാങ്ക് വിളി ഉയരുമ്പോൾ ഒരു കാരക്കയും വെള്ളവും കുടിച്ച് ഞാനുമവരോടൊപ്പം നോമ്പ് തുറക്കും. പിന്നീട് വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചേ ആ സ്നേഹവിരുന്നിൽനിന്നും പിരിയാറുള്ളൂ.
ബാല്യകാലത്തെ നോമ്പോർമയിൽ പെരുന്നാളോർമകളാണ് മുന്നിൽ നിൽക്കുക. പെരുന്നാൾ ദിവസം അടുത്തവീടുകളിൽ നിന്നും ഞങ്ങൾ കുട്ടികൾക്ക് പെരുന്നാൾ പൈസ തരും. അതിനുവേണ്ടി രാവിലെ മുതൽ ഓരോ വീടും കയറിയിറങ്ങിയ ഓർമകൾ കൺമുന്നിൽ തെളിയുന്നു. നന്മയുടെ കൊടുക്കൽ വാങ്ങലുകളുടെ കാലം കൂടിയായിരുന്നു അത്.
അടുത്ത വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്നന്വേഷിക്കാനും അവരുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്കുചേരാനും എല്ലാ ആഘോഷങ്ങളും ഒരുമിച്ചാഘോഷിക്കാനും മനസ്സും സമയവും കണ്ടെത്തിയിരുന്ന, വീടിനു ചുറ്റും മതിലുകളില്ലാതിരുന്ന ആ നല്ല കാലത്തിന്റെ ഓർമകൾക്ക് പത്തരമാറ്റാണ്..!
പ്രവാസിയായ ശേഷമാണ് റമദാൻ നോമ്പിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്. ഒറ്റമുറിയിൽ കുടുബത്തെപ്പോലെ താമസിക്കുമ്പോൾ പെരുന്നാളും ഓണവും ക്രിസ്മസും ഞങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്നു
ഒരു റമദാൻ കാലത്ത് റൂമിലെ സഹോദരങ്ങൾ നോമ്പെടുക്കുമ്പോൾ നമ്മൾ വയറുനിറച്ചിരിക്കുന്നത് ശരിയല്ല എന്ന തോന്നലിൽനിന്നാണ് വ്രതം എടുക്കാമെന്ന ചിന്ത ഉണർന്നത്. അന്ന് അവർ തന്ന പിന്തുണയും കൂടിയായപ്പോൾ മുപ്പത് നോമ്പും പൂർത്തിയാക്കാനായി. അന്ന് തൊട്ട് കഴിഞ്ഞ പതിനാറ് വർഷമായി നോമ്പ് എടുക്കാൻ കഴിഞ്ഞു എന്നത് വലിയ ചാരിതാർഥ്യം നൽകുന്നു. ഈ വർഷവും ഇതേവരെയുള്ള എല്ലാ നോമ്പും എടുത്തു. ബാക്കിയുള്ളതുകൂടി പൂർത്തീകരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ്.
ഓരോ ഓർമയും നമ്മെ കൂടുതൽ കൂടുതൽ വെളിച്ചത്തിലേക്ക് നയിക്കുന്നതാവട്ടെ. പരസ്പരം സ്നേഹിക്കാനും അന്യന്റെ ദുഃഖത്തിൽ പങ്കാളിയാവാനും ഒരുനേരത്തേ അന്നത്തിന് വകയില്ലാത്തവന് അതിനുള്ള വഴിയുണ്ടാക്കിക്കൊടുക്കാനും നമുക്ക് കഴിയട്ടെ. അങ്ങനെ നമുക്ക് നന്മയുള്ള മനുഷ്യരാവാൻ ശ്രമിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.