Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറമദാൻ ഒരുക്കം; 35,000...

റമദാൻ ഒരുക്കം; 35,000 ഉരുക്കളെ ഇറക്കുമതി ചെയ്​തു

text_fields
bookmark_border
goats
cancel

മനാമ: റമദാനിൽ മാംസപ്രതിസന്ധി ഒഴിവാക്കുന്നതിന്‍റെ ഭാഗമായി 35,000 ഉരുക്കളെ ഇറക്കുമതി ചെയ്​തതായി മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ കാർഷിക, കാലി സമ്പദ്​ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ്​ അഹ്​മദ്​ ഹസൻ വ്യക്തമാക്കി. ആട്​, മാട്​ എന്നിവ ജീവനോടെയുള്ളതും സംസ്​കരിച്ചതുമായവയാണ്​ രാജ്യത്ത്​ റമദാന്​ മുന്നോടിയായി എത്തിച്ചിട്ടുള്ളത്​.

വ്യവസ്ഥയനുസരിച്ച്​ വിവിധ കമ്പനികൾക്ക്​ ഇതിനുള്ള അനുമതി നൽകിയിരുന്നു. 33,650 ആടുകളും 2133 മാടുകളുമാണ്​ ഇറക്കുമതി ചെയ്​തിട്ടുള്ളത്​. സൗദി, ഒമാൻ, സോമാലിയ എന്നിവിടങ്ങളിൽനിന്നാണ്​ മാംസം ഇറക്കുമതി ചെയ്​തത്​. അഞ്ചു​ ടൺ സംസ്​കരിച്ച ബീഫും നാലു​ ടൺ സംസ്​കരിച്ച ചിക്കനും ബഹ്​റൈനിലെത്തിയിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoatImportingBahrain NewsRamadan 2024
News Summary - Ramadan preparations- 35000 goats were imported
Next Story