റമദാൻ: മാനവ മനസും ശരീരവും നവീകരിക്കാനുള്ള അവസരം -ഡോ.വഹീബ് അഹ്മദ് അല്‍ഖാജ
text_fieldsമനാമ: മനുഷ്യമനസും ശരീരവും നവീകരിക്കാനും ചിന്തകളെയും ഹൃദയത്തെയും മെച്ചപ്പെടുത്താനുമുള്ള അത്യപൂർവ്വമായ അവസരമാണ് റമദാനിലൂടെ എത്താൻ പോകുന്നതെന്ന് അപൈ്ളഡ് സയന്‍സ് യൂണിവേഴ്സിറ്റി ചെയര്‍മാനും ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻറ് ഇന്‍ഡസ്ട്രി അംഗവുമായ ഡോ .വഹീബ് അഹ്മദ് അല്‍ഖാജ പറഞ്ഞു.
ദാറുല്‍ ഈമാന്‍ മദ്റസ മെറിറ്റ് ഈവനിങും റമദാന്‍ പ്രഭാഷണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍, ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ അല്‍റജ സ്കൂള്‍ ഓഡിറ്റോറിയത്തി ലായിരുന്നു പരിപാടി നടന്നത്. നോമ്പുകാലം വളരെ അടുത്തെത്തി കഴിഞ്ഞിരിക്കുന്നു. റമദാൻ അനുഗ്രഹങ്ങളുടെതാണ്.
നൻമയും ദയയും പുലർത്തുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുന്ന നാളുകളുമാണ്. തിൻമയുടെ ചിന്തകളെ പ്രതിരോധിക്കാനും ദുഷ്ടതക്കെതിരെ പോരാടാനും ഇൗ അവസരം ഉപേയാഗപ്പെടുത്തണമെന്നും ഡോ .വഹീബ് പറഞ്ഞു. ഉപവാസം എന്നത് നാലുതരത്തിൽ കൂടിക്കലർന്നിരിക്കുന്നു. ശരീരത്തിെൻറയും ഇന്ദ്രിയങ്ങളുടെയും മനസിെൻറയും ഹൃദയത്തിെൻറയും ഉപവാസം നമുക്കുണ്ടാകണം. വികാരങ്ങളും വികാരങ്ങളും പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ പരിശീലിപ്പിക്കുക വഴി ലഭിക്കുന്ന ഊർജ്ജം മുഴുവൻ ജീവിതത്തിലും വഴിനയിക്കാൻ ദൈവം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘റയ്യാന്‍ വിളിക്കുന്നു സ്വര്‍ഗത്തിലേക്ക്’ എന്ന തലക്കെട്ടില്‍ വി.ടി അബ്ദുല്ലക്കോയതങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. മദ്റസ വാര്‍ഷികപ്പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ആദരവും ഏഴാം ക്ലാസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങിൽ നൽകി. കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.